പ​ഠ​ന​വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക്കു മെ​​​ഡി​​​ക്ക​​​ൽ സം​​​വ​​​ര​​​ണ സീ​​​റ്റി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ അ​ർ​ഹ​ത​യി​ല്ലെന്ന് ഹൈക്കോടതി

കൊ​​​ച്ചി: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കുള്ള മെ​​​ഡി​​​ക്ക​​​ൽ സം​​​വ​​​ര​​​ണ സീ​​​റ്റി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ പ​​​ഠ​​​ന​​വൈ​​​ക​​​ല്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​ത​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി​​​നി ഐ​​​റി​​​ൻ ക്ല​​​മ​​​ന്‍റ് തോ​​​ട്ട​​​പ്പ​​​ള്ളി ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ ത​​​ള്ളി​​​യാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

പ​​​ഠ​​​ന​​വൈ​​​ക​​​ല്യ​​​ത്തി​​​ന്‍റെ തോ​​​ത് എ​​​ത്ര ശ​​​ത​​​മാ​​​ന​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ന്നും കോ​​ട​​തി വ്യ​​​ക്ത​​​മാ​​​ക്കി. നേ​​​ര​​​ത്തെ ഈ ​​​ആ​​​വ​​​ശ്യം സിം​​​ഗി​​​ൾ ബെ​​​ഞ്ച് ത​​​ള്ളി​​​യി​​​രു​​​ന്നു.

ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​പ്ര​​​കാ​​​രം വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ പ​​​ഠ​​​ന​​​ത്തി​​​ന് അ​​​ഞ്ച് ശ​​​ത​​​മാ​​​നം സീ​​​റ്റ് സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. പ​​​ഠ​​​ന​​വൈ​​​ക​​​ല്യ​​​മു​​​ള്ള ത​​​നി​​​ക്ക് ഈ​​ക്വോ​​​ട്ട​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യു​​​ടെ ആ​​​വ​​​ശ്യം.

Related posts