ഒരു നേരത്തെ ഭക്ഷണത്തിനായി സ്വന്തം മുടി വിറ്റ് പണം കണ്ടെത്തുന്ന വെനസ്വേലന്‍ ജനത ! ഒരു കാലത്ത് സമ്പന്നമായിരുന്ന ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന്റെ പരമദയനീയതയ്ക്ക് അവസാനമില്ല ?

കാരക്കാസ് : ഒരു കാലത്ത് സമ്പന്നമായിരുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ ഇന്നത്തെ സ്ഥിതി ആരുടെയും കണ്ണു നിറയ്ക്കുന്നതാണ്. സൊമാലിയയേക്കാള്‍ പട്ടിണിയാണ് ഇന്ന് വെനസ്വേലയില്‍. ഒരു നേരത്തെ ആഹാരത്തിനായി നെട്ടോട്ടമോടുകയാണ് ഇവിടുത്തെ ജനത. വിശന്ന് വലഞ്ഞ് ഒരു നേരം ആഹാരം കഴിക്കാനായി മുടിമുറിച്ച് നല്‍കുന്ന യുവതികളുടെ അവസ്ഥ മാധ്യമങ്ങളാണ് പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തിയാണ് യുവതികള്‍ മുടിമുറിച്ച് നല്‍കി പണം സമ്പാദിക്കുന്നത്. പത്ത് മുതല്‍ ഇരുപത് ഡോളര്‍ വരെ നല്‍കി മുടി മുറിച്ച് വാങ്ങാനായി വിഗ് നിര്‍മ്മിക്കുന്നവര്‍ ഇവരെ കാത്തുനില്‍ക്കുന്ന കാഴ്ച കാണാവുന്നത്. കുടുംബം പോറ്റാനായി അയല്‍രാജ്യങ്ങളിലെത്തി ശരീരം വില്‍ക്കുന്ന സ്ത്രീകളും ഇവിടെ കുറവല്ല. നിക്കോളാസ് മഡുറോയുടെയെ ഭരണത്തിന്‍ കീഴിലെത്തിയ ശേഷമാണ് വെനസ്വേല പ്രൗഢിയില്‍ നിന്നും പട്ടിണിയിലേക്ക് മാറിയത്. പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്ന വെനസ്വേലയെ പിടിച്ച് നിര്‍ത്തിയിരുന്നത് രാജ്യത്തെ വിലമതിക്കാനാവാത്ത എണ്ണസമ്പത്തായിരുന്നു. എന്നാല്‍ നയതന്ത്ര പ്രശ്‌നങ്ങളെത്തുടര്‍ന്ന് പ്രധാന ഉപയോക്താക്കളായ അമേരിക്ക വെനസ്വലയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ വന്‍ തോതില്‍ കുറവു വരുത്തിയിരുന്നു. ഇതും രാജ്യത്തിന്റെ സ്ഥിതി പരമ ദയനീയമാക്കി.

Related posts