നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ടെക്‌നീഷന്‍മാര്‍, ഗാര്‍ഹിക തൊഴിലാളികള്‍! മലേഷ്യയില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ ജാഗ്രത പാലിക്കണം: നോര്‍ക്ക-റൂട്ട്‌സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ലേ​​​ഷ്യ​​​യി​​​ൽ തൊ​​​ഴി​​​ൽ തേ​​​ടി​​​പ്പോ​​​കു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. അ​​​ടു​​​ത്ത കാ​​​ല​​​ത്ത് നി​​​ര​​​വ​​​ധി പേ​​​ർ വീ​​​സ ത​​​ട്ടി​​​പ്പി​​​നും വ്യാ​​​ജ റി​​​ക്രൂ​​​ട്ടിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ച​​​തി​​​യി​​​ൽ​​​പ്പെ​​​ട്ട് മ​​റ്റു ത​​​ട്ടി​​​പ്പു​​ക​​ൾ​​ക്കും ഇ​​ര​​​യാ​​​യ​​​താ​​​യും നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.അ​​​ടു​​​ത്തി​​​ടെ മ​​​ലേ​​​ഷ്യ​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ അ​​​ഞ്ചു​​​തെ​​​ങ്ങ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ 19 പേ​​​രെ നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്സ് ഇ​​​ട​​​പെ​​​ട്ട് നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചി​​​രു​​​ന്നു.

പാ​​​സ്‌​​​പോ​​​ർ​​​ട്ടി​​​ന്‍റെ​​​യും വി​​​സി​​​റ്റിം​​​ഗ് വീ​​​സ​​​യു​​​ടേ​​​യും കാ​​​ലാ​​​വ​​​ധി തീ​​​ർ​​​ന്ന നി​​​ര​​​വ​​​ധി സം​​​ഭ​​​വ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള​​​ള കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ട് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ഒ​​​ന്നാ​​​ണ് നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്സ്.

ന​​​ഴ്സു​​​മാ​​​ർ, ഡോ​​​ക്ട​​​ർ​​​മാ​​​ർ, ടെ​​​ക്നീ​​​ഷൻ​​​മാ​​​ർ, ഗാ​​​ർ​​​ഹി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്സ് മു​​​ഖേ​​​ന​​​യു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് തി​​​ക​​​ച്ചും സു​​​താ​​​ര്യ​​​മാ​​​ണ്. പ്ര​​​സ്തു​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ മ​​​ലേ​​​ഷ്യ​​​യി​​​ൽ തൊ​​​ഴി​​​ൽ​​​തേ​​​ടി പോ​​​കു​​​ന്ന​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്സ് കാ​​​ൾ​​​സെ​​​ന്‍റ​​​റി​​​ൽ (18004253939 ഇ​​​ന്ത്യ​​​യി​​​ൽ) (0091880 2012345 വി​​​ദേ​​​ശ​​​ത്ത്) ല​​​ഭി​​​ക്കും.

Related posts