ഇത് കരുതലിന്‍റെ മാലാഖ! ആരും സഹായത്തിനില്ലാത്ത വയോധികന് അന്നമൂട്ടിയ നഴ്സ് സ്റ്റെഫി ഇന്ന് താരം

ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സ്റ്റെ​ഫി സൈ​മ​ൺ ഒ​രു മാ​ലാ​ഖ. ജോ​ലി ക​ഴി​ഞ്ഞും ആ​ശ്രി​ത​രി​ല്ലാ​ത്ത കി​ട​പ്പു​രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ൽ ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗേ​ളി​ന്‍റെ പാ​ത പി​ന്തു​ട​രു​ക​യാ​ണ് സ്റ്റെ​ഫി സൈ​മ​ൺ.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആ​ർ​എ​സ്ബി​വൈ ന​ഴ്സാ​ണ് സ്റ്റെ​ഫി സൈ​മ​ൺ. പൂ​ന്തോ​പ്പ് വ​ലി​യ വീ​ട്ടി​ൽ സൈ​മ​ണി​ന്‍റെ മ​ക​ൾ സ്റ്റെ​ഫി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​രു​ണ്യ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി മാ​റു​ക​യാ​ണ്.

കോ​വി​ഡ് വാ​ർ​ഡി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് കൂ​ട്ടി​രി​പ്പു​കാ​രി​ല്ലാ​ത്ത വ​യോ​ധി​ക​ൻ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്ന​ത് സ്റ്റെ​ഫി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ഓ​ർ​മ​ക്കു​റ​വു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ ഭ​ക്ഷ​ണ​മെ​ല്ലാം പാ​ഴാ​കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​യി ക​ഴി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന​റി​ഞ്ഞ സ്റ്റെ​ഫി ഇ​ദ്ദേ​ഹ​ത്തി​ന് ഭ​ക്ഷ​ണം എ​ന്നും വാ​രി​ക്കൊ​ടു​ക്കു​മാ​യി​രു​ന്നു.

സ​മീ​പ​ത്ത് കി​ട​ന്ന രോ​ഗി​ക​ളി​ൽ ഒ​രാ​ൾ സ്റ്റെ​ഫി ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന​ത് മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്തു. കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഈ ​ചി​ത്രം അ​വ​രു​ടെ ഗ്രൂ​പ്പി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സ്റ്റെ​ഫി​യു​ടെ കാ​രു​ണ്യ​പ്ര​വൃ​ത്തി പു​റം​ലോ​ക​മ​റി​യു​ന്ന​ത്.‌

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് സ്റ്റെ​ഫി സൈ​മ​ൺ ന​ഴ്സിം​ഗ് പാ​സാ​യ​ത്. പി​ന്നീ​ട് ഇ​ന്‍റേ​ൺ​ഷി​പ്പി​നു ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ആ​ർ​എ​സ്ബി​വൈ ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് കൊ​റോ​ണ വാ​ർ​ഡി​ലെ രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ൻ സ്റ്റെ​ഫി​ക്ക് ഡ്യൂ​ട്ടി ല​ഭി​ച്ച​ത്.​

അ​നാ​ഥ രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ​ല്ലാം ത​ന്‍റെ കൂ​ട​പ്പി​റ​പ്പാ​ണെ​ന്ന ചി​ന്ത​യാ​ണ് ഈ ​യു​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ക്കു​ള്ള​ത്.

2013 ൽ ​മീ​ന​ച്ചി​ലാ​റ്റി​ൽ കാ​ൽ വ​ഴു​തി​വീ​ണ് സ്റ്റെ​ഫി​യു​ടെ പി​താ​വ് സൈ​മ​ൻ മ​രി​ച്ച​തി​നു​ശേ​ഷം അ​മ്മ ഷീ​ല​യു​ടെ​യും സ​ഹോ​ദ​ര​ൻ ഷെ​റി​ൻ്റെ​യും സം​ര​ക്ഷ​ണ​യി​ലാ​ണ് സ്റ്റെ​ഫി പ​ഠി​ച്ച​ത്.

ഐ​ടി​ഐ പ​ഠി​ച്ച ഷെ​റി​ൻ അ​ച്ഛ​ൻ്റെ മ​ര​ണ​ശേ​ഷം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു. ഒ​മ്പ​ത് മാ​സ​മാ​യി ആ​ർ​എ​സ്ബി​വൈ മു​ഖേ​ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്.

Related posts

Leave a Comment