സൗദിയില്‍ നഴ്സുമാര്‍ക്ക് സുവര്‍ണാവസരം; അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 10

തി​രു​വ​ന​ന്ത​പു​രം: സൗ​ദി അ​റേ​ബ്യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ റി​യാ​ദി​ലു​ള്ള കിം​ഗ് ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് ഒ​ഡെ​പെ​ക് ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു.

ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് കൂ​ടാ​തെ മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത സേ​വ​ന പ​രി​ച​യ​മു​ള്ള ബി​എ​സ്സി/​എം​എ​സ്സി/​പി​എ​ച്ച്ഡി ന​ഴ്സു​മാ​ർ​ക്കാ​ണ് (സ്ത്രീ​ക​ൾ മാ​ത്രം) നി​യ​മ​ന​ത്തി​നു യോ​ഗ്യ​ത​യു​ണ്ടാ​വു​ക. ഇ​തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ ന​വം​ബ​ർ 19, 20, 21, 22, 23 തി​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്തും.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ബ​യോ​ഡേ​റ്റ ഒ​ഡെ​പെ​ക് വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മാ​തൃ​ക​യി​ൽ ന​വം​ബ​ർ പത്തിനകം [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. വെ​ബ്സൈ​റ്റ്: www.odepc.kerala.gov.in

Related posts