കശുവണ്ടി വ്യവസായത്തെ തകർക്കാൻ നീക്കമെന്ന്  സംയുക്തസമര സമിതി

കൊല്ലം :കേ​ര​ള​ത്തി​ലെ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കാ​ൻ നീ​ക്കം നടക്കുന്നതായി കേരളകശുവണ്ടി വ്യവസായ സംയുക്തസമിതി ആരോപിച്ചു. കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​യി​രി​ക്കു​ന്ന ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ അ​ന്യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും സം​സ്ക​രി​ച്ച മു​ന്തി​യ ഇ​നം ക​ശു​വ​ണ്ടി​പ്പ​രി​പ്പ് കാ​ലി​ത്തീ​റ്റ എ​ന്ന പേ​രി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത് റോ​ഡ് മാ​ർ​ഗ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത​മാ​യി സം​സ്ക​രി​ക്കു​ന്ന ക​ശു​വ​ണ്ടി​പ്പ​രി​പ്പ് ബ്ലീ​ച്ച് ചെ​യ്തു പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ സം​സ്ക​രി​ക്കു​ന്ന പ​രി​പ്പി​ന്‍റെ നി​ല​വാ​ര​ത്തി​ൽ എ​ത്തി​ക്കു​ന്നു. സ​ൾ​ഫ​ർ ക​ത്തു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സ​ൾ​ഫ​ർ ഡൈ ​ഓ​ക്സൈ​ഡി​ൽ ഉ​ണ്ടാ​കു​ന്ന പൊ​ടി കു​ട​ലി​നും ശ​രീ​ര​ത്തി​നും ഹാ​നി​ക​ര​മാ​ണ്. ബ്ലീ​ച്ചി​ംഗിലൂ​ടെ പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ൽ പ​രി​പ്പി​ന് ല​ഭി​ക്കു​ന്ന നി​റ​ത്തേ​ക്കാ​ൾ വെ​ള്ള​നി​റം ല​ഭി​ക്കു​ന്ന​തി​നാ​ൽ സം​ശ​യ​ത്തി​ന് ഇ​ട ന​ൽ​കാ​തെ അ​ന്താ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യു​ന്നു.​

ഈ അ​ന​ധി​കൃ​ത ഇ​റ​ക്കു​മ​തി മൂ​ലം പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യി​ലെ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​വും​സ​മ്പ​ദ് വ്യ​വ​സ്ഥ​യേ​യും തൊ​ഴി​ലി​നെ​യും ത​ക​ർ​ത്തെ​റി​യു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ന്താ​രാ​ഷ്ട്ര കു​ത്ത​ക ക​മ്പ​നി​ക​ളും കേ​ര​ള​ത്തി​ലെ ചി​ല വ​ൻ​കി​ട വ്യ​വ​സാ​യി​ക​ളും ഒ​ത്തു​ചേ​ർ​ന്നാ​ണ് ഈ ​ഗൂ​ഢ നീ​ക്ക​ത്തി​നു പി​ന്നി​ൽ. നി​ര​വ​ധി പ്രാ​വ​ശ്യം ഈ ​കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ൾ​ക്ക് മു​ന്നി​ൽ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .

ക​ശു​വ​ണ്ടി​പ്പ​രി​പ്പ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രീ​തി “നെ​ഗ​റ്റീ​വ് “പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ണ​മാ​യി ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​ശു​വ​ണ്ടി​പ്പ​രി​പ്പിന് നൂറുശതമാനം നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ക, അ​ന​ധി​കൃ​ത​മാ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന ക​ശു​വ​ണ്ടി​പ​രി​പ്പി​ന് പി​ഴ ഈ​ടാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കേ​ര​ള ക​ശു​വ​ണ്ടി വ്യ​വ​സാ​യ സം​യു​ക്ത സ​മ​ര​സ​മി​തി കേ​ന്ദ്ര കേ​ര​ള സ​ർ​ക്കാ​രു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു.

തു​ട​ർ​ന്ന് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ളും വ്യ​വ​സാ​യി​ക​ളും കൂ​ടി പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെന്ന് കേ​ര​ള ക​ശു​വ​ണ്ടി വ്യ​വ​സാ​യ സം​യു​ക്ത സ​മ​ര സ​മി​തി സം​സ്ഥാ​ന ക​ൺ​വീ​ന​ർ കെ. ​രാ​ജേ​ഷ്, സം​സ്ഥാ​ന പ്ര​സി​ഡ​ണ്ട് ബി. ​നൗ​ഷാ​ദ്, മാ​ത്തു​ക്കു​ട്ടി , നാ​രാ​യ​ണ​പി​ള്ള, മാ​നു​വ​ൽ മോ​ഹ​ൻ​ദാ​സ്, വി​ശ്വ​മോ​ഹ​ൻ​ദാ​സ് എന്നിവർ അറിയിച്ചു.

Related posts