ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പറേ​ഷ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ സർക്കാർ പ്ര​തി​ജ്ഞാ​ബ​ദ്ധമെന്ന്  മ​ന്ത്രി

കൊല്ലം :ഇ​ന്ത്യ​യി​ല്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന സ്ഥി​തി​യാ​ണെ​ങ്കി​ല്‍ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ട്ടി​യം ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ല്‍ ന​വീ​ക​രി​ച്ച ഫാ​ക്ട​റി സ​മു​ച്ച​യ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു മ​ന്ത്രി.

പ്ര​തി​ദി​നം 60 ട​ണ്‍ മാ​ത്ര​മാ​യി​രു​ന്ന ഉ​ത്പാ​ദം 105 ട​ണ്ണാ​യി ഉ​യ​ര്‍​ത്തി​യ​ത് നേ​ട്ട​മാ​ണ്. ഇ​തു​കൊ​ണ്ടാ​ണ് പു​തു​താ​യി 1000 തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ അ​ഞ്ചു വ​ര്‍​ഷ​വും ഗ്രാ​റ്റു​വി​റ്റി തു​ക കൊ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​ട​ത് സ​ര്‍​ക്കാ​ര്‍ 16 കോ​ടി രൂ​പ​യാ​ണ് ഗ്രാ​റ്റു​വി​റ്റി ഇ​ന​ത്തി​ല്‍ ന​ല്‍​കു​ന്ന​ത്. 2400 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

ഹ​രി​ത​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കോ​ര്‍​പ്പ​റേ​ഷ​ന്‍ വ​ള​പ്പി​ല്‍ ന​ട​ത്തി​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​പു​ലീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് മാ​ത്രം അ​ഞ്ച​ര കോ​ടി രൂ​പ​യു​ടെ പ​ച്ച​ക്ക​റി​ക​ള്‍ വി​ല്‍​ക്കാ​ന്‍ സാ​ധി​ച്ചു. ഇ​ത് കൂ​ടു​ത​ല്‍ വി​പു​ല​പ്പെ​ടു​ത്തും – മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു .കോ​ര്‍​പ്പ​റേ​ഷ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ല്‍ എം ​ബി ബി ​എ​സ് പ്ര​വേ​ശ​നം നേ​ടി​യ​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു.

കെ ​എ​സ് സി ​ഡി സി ​ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​നാ​യി. മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ് രാ​ജീ​വ്, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ല്‍ ല​ക്ഷ്മ​ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ് ഫ​ത്ത​ഹു​ദ്ദീ​ന്‍, ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ആ​ര്‍ സ​ഹ​ദേ​വ​ന്‍, സ​ജി ഡി ​ആ​ന​ന്ദ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ന്‍, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ശ​ശി, മം​ഗ​ല​ത്ത് രാ​ഘ​വ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts