ഹോം ​മോ​ണ്‍​സ്റ്റ​ർ! ഈ ആഭ്യന്തര രാക്ഷസന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്…; അമിത് ഷായുടെ നിലപാടിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്

ഹൈ​ദ​രാ​ബാ​ദ്: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ആ​സാ​മി​ന് പു​റ​മേ രാ​ജ്യ​ത്ത് മു​ഴു​വ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന അ​മി​ത് ഷാ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ത​മി​ഴ് ന​ട​ൻ സി​ദ്ധാ​ർ​ഥ്. അ​മി​ത് ഷാ​യെ ഹോം ​മി​നി​സ്റ്റ​ർ എ​ന്ന​തി​ന് പ​ക​രം ‘ഹോം ​മോ​ണ്‍​സ്റ്റ​ർ’ (രാ​ക്ഷ​സ​ൻ) എ​ന്നാ​ണ് സി​ദ്ധാ​ർ​ഥ് വി​ശേ​ഷി​പ്പി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​മി​ഴ് സൂ​പ്പ​ർ​സ്റ്റാ​ർ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഈ ​രാ​ക്ഷ​സ​ന് ഇ​ങ്ങ​നെ സം​സാ​രി​ക്കാ​ൻ ആ​രാ​ണ് അ​ധി​കാ​രം കൊ​ടു​ത്ത​ത്. മു​സ്‌‌ലിം അ​ഭ​യാ​ർ​ഥി​ക​ളെ മു​ഴു​വ​ൻ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്താ​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മ​ല്ലേ. ഇ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ​വ​രും കാ​ണ്‍​കെ വം​ശ​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ വി​ത്തു​ക​ൾ പാ​കു​ക​യാ​ണ​യാ​ൾ- സി​ദ്ധാ​ർ​ഥ് ട്വീ​റ്റ് ചെ​യ്തു.

Related posts