ഹാ​പ്പി ക്വാ​റ​ന്‍റൈൻ ബെ​ർ​ത്ത്ഡേ ടു ​മീ..! ഒ​ത്തു​കൂ​ട​ലു​മി​ല്ല, ആ​ഘോ​ഷ​ങ്ങ​ളും..; ഈ ​ബ​ർ​ത്ത് ഡേ ​ ക​ണ​ക്കി​ൽ കൂ​ട്ടാ​ൻ പ​റ്റി​ല്ലെ​ന്ന് നൈ​ല ഉ​ഷ….

ന​ടി​യാ​യും അ​വ​താ​ര​ക​യാ​യും മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് നൈ​ല ഉ​ഷ. ഇ​ത്ത​വ​ണ ക്വാ​റ​ന്‍റൈ​ൻ സ​മ​യ​ത്തെ ജ·ന്മദി​ന​ത്തി​ന്‍റെ കാ​ര്യം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കു​ക​യാ​ണ് ന​ടി. ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഇ​ത്ത​വ​ണ വേ​റി​ട്ടൊ​രു ജന്മദി​നമാ​ണ് ത​നി​ക്കെ​ന്ന് നൈ​ല ഉ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഹാ​പ്പി ക്വാ​റ​ന്‍റൈൻ ബെ​ർ​ത്ത്ഡേ ടു ​മീ എ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടാ​ണ് ന​ടി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്.

ഈ ​ജ·ന്മദി​ന​ത്തി​ൽ കൂ​ട്ടു​കാ​രും കു​ടു​ബ​വു​മൊ​ന്നും അ​ടു​ത്തി​ല്ല. അ​തി​നാ​ൽ ഈ ​ജ·ന്മദി​നം ക​ണ​ക്കി​ൽ കൂ​ട്ടാ​ൻ പ​റ്റി​ല്ല. എ​നി​ക്ക് ഇ​പ്പോ​ഴും പു​റ​ത്തു​പോ​യി ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്നു​ണ്ട്. അ​തി​നാ​ൽ ഞാ​ൻ സ്വ​യം ക്വാ​റ​ന്‍റൈ​നിൽ ക​ഴി​യു​ക​യാ​ണ്.

ഒ​ത്തു​കൂ​ട​ലു​മി​ല്ല, ആ​ഘോ​ഷ​ങ്ങ​ളും. പ​ക്ഷേ നി​ങ്ങ​ൾ എ​നി​ക്ക് അ​യ​ച്ചു ത​ന്ന ആ​ശം​സ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും വ​ര​ച്ച ചി​ത്ര​ങ്ങ​ളു​മെ​ല്ലാം ക​ണ്ട് സ​ന്തോ​ഷ​മാ​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രോ​ടും സ്നേ​ഹം. നൈ​ല ഉ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. നൈ​ല​യു​ടെ പോ​സ്റ്റി​ന് പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ളും കൂ​ട്ടു​കാ​രു​മെ​ല്ലാം ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രു​ന്നു. ഗാ​യ​ക​രാ​യ ജോ​ബ് കൂ​ര്യ​ൻ, സ​യ​നോ​ര ഫി​ലി​പ്പ്, ര​ഞ്ജി​നി ജോ​സ് തു​ട​ങ്ങി​യ​വ​രും ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്ത കു​ഞ്ഞ​ന​ന്ത​ന്‍റെ ക​ട​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് നൈ​ല ഉ​ഷ. ത​ന്‍റെ ക​രി​യ​റി​ൽ പ​ത്ത് സി​നി​മ​ക​ളി​ലാ​ണ് ന​ടി അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ എ​റ്റ​വു​മൊ​ടു​വി​ലാ​യി പു​റ​ത്തി​റ​ങ്ങി​യ പൊ​റി​ഞ്ചു മ​റി​യം ജോ​സി​ലെ ന​ടി​യു​ടെ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു.

ചി​ത്ര​ത്തി​ൽ മ​റി​യം എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് നൈ​ല കാ​ഴ്ച​വെ​ച്ച​ത്. പൊ​റി​ഞ്ചു മ​റി​യം ജോ​സ് ന​ടി​യു​ടെ ക​രി​യ​റി​ലും വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി​യി​രു​ന്നു. ജോ​ഷി ആ​യി​രു​ന്നു ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. നൈ​ല​യ്ക്കൊ​പ്പം ജോ​ജു ജോ​ർ​ജ്ജ്. ചെ​ന്പ​ൻ വി​നോ​ദ് ജോ​സ് തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു.

പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സ്, ഗ്യാ​ങ്സ്റ്റ​ർ, ഫ​യ​ർ​മാ​ൻ, പ​ത്തേ​മാ​രി, പ്രേ​തം, പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്. ദി​വാ​ൻ​ജി​മൂ​ല ഗ്രാ​ൻ​ഡ് പ്രി​ക്സ്, ലൂ​സി​ഫ​ർ തു​ട​ങ്ങി​യ​വ​യാ​ണ് നൈ​ല ഉ​ഷ​യു​ടെ​താ​യി പു​റ​ത്തി​റ​ങ്ങി​യ മ​റ്റ് ചി​ത്ര​ങ്ങ​ൾ. സി​നി​മ​ക​ൾ​ക്ക് പു​റ​മെ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യും ന​ടി തി​ള​ങ്ങി​യി​രു​ന്നു. നി​ല​വി​ൽ ദു​ബാ​യി​ൽ റേ​ഡി​യോ ജോ​ക്കി ആ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് നൈ​ല ഉ​ഷ.

Related posts

Leave a Comment