അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ..! ടി​വി ഷോ​യ്ക്കിടെ വി​കാ​രാ​ധീ​ന​യാ​യി അ​നു​ഷ്ക ഷെ​ട്ടി

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​യി മാ​റി​യ താ​ര​മാ​ണ് അ​നു​ഷ്ക ഷെ​ട്ടി. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളും ചെ​യ്തു​കൊ​ണ്ടാ​ണ് അ​നു​ഷ്ക തി​ള​ങ്ങി​യ​ത്.

ബാ​ഹു​ബ​ലി പോ​ലു​ള​ള സി​നി​മ​ക​ൾ അ​നു​ഷ്ക ഷെ​ട്ടി​യു​ടെ ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യി​രു​ന്നു. നാ​യി​കാ വേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യു​ള​ള സി​നി​മ​ക​ളും ന​ടി ചെ​യ്യു​ന്നു​ണ്ട്.

ഒ​രു സി​നി​മ​യു​ടെ പ്രെ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഒ​രു ഷോ​യി​ൽ അ​നു​ഷ്ക പൊ​ട്ടി​ക്ക​ര​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. പ​രി​പാ​ടി​യി​ൽ അ​നു​ഷ്ക​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ കോ​ർ​ത്തി​ണ​ക്കി ഒ​രു​ക്കി​യ വീ​ഡി​യോ സ്ക്രീ​നി​ൽ കാ​ണി​ച്ചി​രു​ന്നു.

അ​തി​ൽ സം​വി​ധാ​യ​ക​ൻ കൊ​ടി രാ​മ​കൃ​ഷ്ണ​യെ കാ​ണി​ച്ച​പ്പോ​ഴാ​ണ് ന​ടി വി​കാ​ര​ധീ​ന​യാ​യ​ത്. അ​നു​ഷ്ക​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി മാ​റി​യ അ​രു​ന്ധ​തി എന്ന ചിത്രം സം​വി​ധാ​നം ചെ​യ്ത​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. ന​ടി​യെ തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​തും ഈ ​ചി​ത്ര​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​രു​ന്ധ​തി​യു​ടെ സം​വി​ധാ​യ​ക​ൻ രാ​മ​കൃ​ഷ്ണ മ​ര​ണ​പ്പെ​ട്ട​ത്. അ​ദ്ദേ​ഹം കു​റ​ച്ചു​കാ​ലം കൂ​ടി ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് തോ​ന്നി​പ്പോ​കു​ന്നു​വെ​ന്നും ഇ​ന്നും അ​ദ്ദേ​ഹ​ത്തെ മി​സ് ചെ​യ്യു​ന്നു​വെ​ന്നും അ​നു​ഷ്ക പ​റ​ഞ്ഞു.

അ​രു​ന്ധ​തി​യി​ലെ പ്ര​ക​ട​ന​ത്തി​ന് നേ​ര​ത്തെ ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​ര​വും അ​നു​ഷ്ക ഷെ​ട്ടി​ക്ക് ല​ഭി​ച്ചി​രു​ന്നു. തെ​ലു​ങ്കി​ൽ വ​ലി​യ വി​ജ​യ​മാ​യ സി​നി​മ മ​ല​യാ​ള​ത്തി​ലും മൊ​ഴി​മാ​റ്റി എ​ത്തി​യി​രു​ന്നു. 2009ലാ​ണ് അ​രു​ന്ധ​തി പു​റ​ത്തി​റ​ങ്ങി​യ​ത്. ഹൊ​റ​ർ ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​രു​ന്ധ​തി.

അ​നു​ഷ്ക​യു​ടെ എ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ നി​ശ​ബ്ദ​ത്തി​ന്‍റെ റി​ലീ​സ് എ​പ്രി​ലി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം കൊ​വി​ഡ് 19 കാ​ര​ണം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഇ​നി​യും നീ​ളാ​നാ​ണ് സാ​ധ്യ​ത. ഇ​ത്ത​വ​ണ​യും ഒ​രു ത്രി​ല്ല​ർ ചി​ത്ര​വു​മാ​യി​ട്ടാ​ണ് ന​ടി എ​ത്തു​ന്ന​ത്.

ന​ട​ൻ മാ​ധ​വ​നാ​ണ് ചി​ത്ര​ത്തി​ൽ അ​നു​ഷ്ക ഷെ​ട്ടി​യു​ടെ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. പു​രി ജ​ഗ​ന്നാ​ഥ് സം​വി​ധാ​നം ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം സൂ​പ്പ​റി​ലൂ​ടെ​യാ​ണ് അ​നു​ഷ്ക ഷെ​ട്ടി ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് തെ​ലു​ങ്കി​ലെ മു​ൻ​നി​ര സം​വി​ധാ​യ​ക​ർ​ക്കൊ​പ്പ​വും സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പ​വു​മെ​ല്ലാം ന​ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. തെ​ലു​ങ്ക് ഇ​ൻ​ഡ​സ്ട്രി​യി​ലാ​ണ് ന​ടി കൂ​ടു​ത​ൽ സ​ജീ​വ​മാ​യി​രു​ന്ന​ത്.

Related posts

Leave a Comment