വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് റോ​ഡി​ലേ​ക്ക് മുട്ടിലിഴ​ഞ്ഞി​റ​ങ്ങി​! ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് കാ​റി​ടി​ച്ച് മ​രി​ച്ചു

ആ​ല​പ്പു​ഴ: വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് റോ​ഡി​ലേ​ക്ക് മുട്ടിലിഴ​ഞ്ഞി​റ​ങ്ങി​യ ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​ന് കാ​റി​ടി​ച്ച് ദാ​രു​ണ മ​ര​ണം. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സ​നാ​ത​നം വാ​ർ​ഡി​ൽ സാ​യി​കൃ​പ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന രാ​ഹു​ൽ.​ജി.​കൃ​ഷ്ണ-​കാ​ർ​ത്തി​ക ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ശി​വാം​ഗി(​പൊ​ടി)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15 നാ​ണ് സം​ഭ​വം.

അ​മ്മ വീ​ട്ടി​ൽ സ​ന്ധ്യാ​വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തി​നി​ടെ മു​റ്റ​ത്താ​യി​രു​ന്ന കു​ട്ടി റോ​ഡി​ലേ​ക്ക് ഇ​ഴ​ഞ്ഞ​ത് ആ​രു ക​ണ്ടി​ല്ല. പ​ല വീ​ടു​ക​ൾ​ക്കാ​യു​ള്ള ഒ​ഴി​ഞ്ഞ ഇ​ടു​ങ്ങി​യ വ​ഴി​യാ​ണ് ഇ​ത്. വീ​ടി​ന് മു​ന്നി​ൽ ന​ല്ല വ​ള​വാ​ണ്. സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലെ കാ​ർ ഈ ​വ​ളി​വ് തി​രി​ഞ്ഞു വ​ന്ന​പ്പോ​ൾ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ത​ട്ടു​ക​യാ​യി​രു​ന്നു.

കു​ട്ടി തെ​റി​ച്ചു വീ​ഴു​ന്ന​ത് ക​ണ്ട് മാ​താ​വ് ബ​ഹ​ളം വ​ച്ച​ത് കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ അ​പ​ക​ട​മു​ണ്ടാ​ക്കി​യ അ​തേ കാ​റി​ൽ കു​ട്ടി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ രാ​ഹു​ലി​നെ വീ​ട്ടു​ട​മ​യാ​ണ് അ​പ​ക​ട​വി​വ​രം അ​റി​യി​ച്ച​ത്. മു​ന്പ് സ​പ്ലൈ​കോ​യി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു കാ​ർ​ത്തി​ക. മൂ​ന്ന​ര വ​യ​സു​ള്ള ശി​ക​ന്യ​യാ​ണ് മ​റ്റൊ​രു മ​ക​ൾ. ക​ര​ള​കം​പാ​ട​ത്തി​ന് സ​മീ​പ​വാ​സി​ക​ളാ​യ ദ​ന്പ​തി​ക​ൾ 18 മാ​സം മു​ന്പാ​ണ് ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സ​ത്തി​നെ​ത്തി​യ​ത്. ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts