പ്ലാസ്റ്റിക് സഞ്ചിയിൽ കണ്ടെത്തിയത് നവജാത ശിശുക്കളുടെ മൃതദേഹങ്ങളല്ല: ആശുപത്രി മാലിന്യമെന്ന് പോലീസ്

കോൽക്കത്ത: ദക്ഷിണ കോൽക്കത്തയിൽ ആൾതാമസമില്ലാത്ത പുരയിടത്തിൽ 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയതായുള്ള വാർത്ത ശരിയല്ലെന്ന് പോലീസ്. പ്ലാസ്റ്റിക് സഞ്ചികളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ആശുപത്രി മാലിന്യമാണെന്ന് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.

കോ​ൽ​ക്ക​ത്ത‍​യി​ലെ ഹ​രി​ദം​പു​രി​ൽ രാ​ജാ​റാം മോ​ഹ​ൻ റോ​യി സ​ര​ണ​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ളാണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തായുള്ള വാർത്തകൾ‌ പുറത്തുവന്നത്. ആളൊഴിഞ്ഞ പറന്പ് വൃത്തിയാക്കുന്നതിനായി ജോലിക്കാർ എത്തിയപ്പോഴാണ് 14 പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Related posts