13 വ​ര്‍​ഷം മു​ന്‍​പ് നടന്ന പ്രണയ വിവാഹം! മ​ല​യാ​ളി​യാ​യ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഒ​ഡീഷ സ്വ​ദേ​ശി തൂ​ങ്ങിമ​രി​ച്ചു

എറണാകുളം: മ​ല​യാ​ളി​യാ​യ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ ഭ​ര്‍​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു.

എ​റ​ണാ​കു​ളം പ​ള്ളി​ക്ക​ര​യി​ല്‍ ഊ​ത്തി​ക്ക​യി​ല്‍ ഭാ​സ്‌​ക​രന്‍റെ മ​ക​ള്‍ ലി​ജി​യാ​ണ്(41) കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ര്‍​ത്താ​വ് ഒ​ഡീ​ഷ സ്വ​ദേ​ശി ഡി​ക്രു​വാ​ണ്(40)​ഭാര്യയെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങിമ​രി​ച്ച​ത്.

ഇ​വ​ര്‍​ക്ക് മൂ​ന്നു മ​ക്ക​ളു​ണ്ട്. കേ​ര​ള​ത്തി​ല്‍ സാ​ജ​ന്‍ എ​ന്നാ​യി​രു​ന്നു ഡി​ക്രു​വി​ന്‍റെ പേ​ര്. 13 വ​ര്‍​ഷം മു​ന്‍​പ് കേ​ര​ള​ത്തി​ലെ​ത്തി​യ ഡി​ക്രു ലി​ജി​യെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇയാൾ ക​ത്തി​യു​പ​യോ​ഗി​ച്ച് ലി​ജി​യു​ടെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വം അ​റി​ഞ്ഞ അ​യ​ല്‍​വാ​സി​ക​ള്‍ ലി​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴി​യി​ല്‍ വ​ച്ചു​ത​ന്നെ മ​രി​ച്ചു.

മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഡി​ക്രു​വി​നെ 100 മീ​റ്റ​ര്‍ മാ​റി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

Related posts

Leave a Comment