ടാ​ർ​ഗെ​റ്റ് പൂ​ർ​ത്തി​യാ​ക്കാത്ത ജീ​വ​ന​ക്കാ​ർക്ക് ക്രൂരമർദനം; വീഡിയോ വൈറലായതോടെ മാ​നേ​ജ​ർ​മാ​ർ​ക്ക് ത​ട​വ​റ

ടാ​ർ​ഗെ​റ്റ് പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന​തി​ന് ജീ​വ​ന​ക്കാ​രെ ക്രൂ​ര​മാ​യി ശി​ക്ഷി​ച്ച മൂ​ന്ന് മാ​നേ​ജ​ർ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൈ​ന​യി​ലെ സു​ൻ​യി​യി​ലാ​ണ് സം​ഭ​വം.

ഒ​രു ജീ​വ​ന​ക്കാ​ര​ൻ, താ​നും ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​വ​സ്ഥ​യെ കു​റി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഉ​ൾ​പ്പെ​ടു​യു​ള്ള തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മാ​നേ​ജ​ർ​മാ​ർ ര​ണ്ടു ജീ​വ​ന​ക്കാ​രെ മ​റ്റു​ള്ള​വ​ർ​ക്കു മു​മ്പി​ൽ വ​ച്ച് ബെ​ൽ​റ്റ് കൊ​ണ്ട് ത​ല്ലു​ക​യും ചെ​യ്തി​രു​ന്നു.

മാ​ത്ര​മ​ല്ല ഇ​വ​രെ കൊ​ണ്ട് ഗ്ലാ​സി​ൽ നി​റ​ച്ച പാ​നി​യ​വും കു​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് മൂ​ത്ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​തി​വേ​ഗം ക​ത്തി​പ്പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് മാ​നേ​ജ​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ടാ​ർ​ഗെ​റ്റ് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ടീം ​ലീ​ഡ​റെ​കൊ​ണ്ട് പാ​റ്റാ​യെ ഭ​ക്ഷി​പ്പി​ക്കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ ത​ല മൊ​ട്ട​യ​ടി​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ക്രൂ​ര കൃ​ത്യ​ങ്ങ​ൾ മാ​നേ​ജ​ർ​മാ​ർ ചെ​യ്യു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

സം​ഭ​വം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് ഞെ​ട്ടി​യ ആ​ളു​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഇ​വ​ർ ഈ ​സ്ഥാ​പ​ന​ത്തി​ൽ ത​ന്നെ തു​ട​രു​ന്ന​തെ​ന്നും ഈ ​ജോ​ലി ഉ​പേ​ക്ഷി​ച്ചു​കൂ​ടാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​വും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​യ ഈ ​മാ​നേ​ജ​ർ​മാ​രി​ൽ ഒ​രാ​ൾ ഏ​ഴ് ദി​വ​സ​ത്തേ​ക്കും മ​റ്റ് ര​ണ്ടു പേ​രെ 10 ദി​വ​സ​ത്തേ​ക്കും ജ​യി​ലി​ൽ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts