അപ്പോഴേ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്..! മു​ള്ള​ൻ പ​ന്നി​യോട് കോർത്ത നാ​യ​യ്ക്ക് സം​ഭ​വി​ച്ച​ത്

മു​ള്ള​ൻ പ​ന്നി​യു​മാ​യി പോ​ര​ടി​ച്ച് അ​വ​സാ​നം മു​ള്ള​ൻ പ​ന്നി​യു​ടെ ശ​രീ​ര​ത്തി​നോ​ട് സാ​മ്യ​മ​മാ​യി വ​ള​ർ​ത്തു​നാ​യ​യു​ടെ മു​ഖം മാ​റി . ന്യൂ​യോ​ർ​ക്കി​ലെ റ​ക്ക​സ് എ​ന്ന് പേ​രു​ള്ള വ​ള​ർ​ത്തു നാ​യ​യ്ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. സെ​ന്‍റ്. ബെ​ർ​ണാ​ഡ് എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് ഇ​ത്.

മു​മ്പി​ൽ ക​ണ്ട ഒ​രു മു​ള്ള​ൻ​പ​ന്നി​യു​ടെ അ​ടു​ക്ക​ലാ​ണ് റ​ക്ക​സ് കു​സൃ​തി കാ​ണി​ക്കു​വാ​ൻ പോ​യ​ത്. എ​ന്നാ​ൽ നാ​യ അ​ടു​ക്ക​ലെ​ത്തി​യ​പ്പോ​ൾ ത​ന്നെ മു​ള്ള​ൻ​പ​ന്നി ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ടു. മു​ഖ​ത്തും വാ​യ​യി​ലും മു​ള്ള് ത​റ​ച്ച് ക​യ​റി​യ നാ​യ വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞു.

റ​ക്ക​സി​നെ ഉ​ട​ൻ ത​ന്നെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം മു​ള്ളു​ക​ളെ​ല്ലാം റ​ക്ക​സി​ന്‍റെ മു​ഖ​ത്തു നി​ന്നും വാ​യ​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

Related posts