എന്റെ മകന്‍ രാജാവാകാന്‍ പിറന്നവന്‍ ! തന്നെയും മകനെയും തള്ളിപ്പറഞ്ഞ മുന്‍ മലേഷ്യന്‍ രാജാവിന് പിന്തുണയുമായി നീലച്ചിത്ര നായിക; ഒക്‌സാന രാജാവിനെ വലയിലാക്കിയത് ഇങ്ങനെ…

റഷ്യന്‍ നീലച്ചിത്ര നായികയെ കല്യാണം കഴിച്ചതോടെ രാജപദവി നഷ്ടമായ മലേഷ്യന്‍ രാജാവ് ഒടുവില്‍ ഭാര്യയെയും കുഞ്ഞിനെയും തള്ളിപ്പറഞ്ഞ് തടിയൂരിയിരുന്നു. എന്നാല്‍ ദാമ്പത്യത്തിന്റെ ഉള്ളറക്കഥകള്‍ വെളിയിലില്‍ വിടുമെന്ന് ഒക്‌സാന പറഞ്ഞതോടെ രാജാവ് വെട്ടിലായി. കുഞ്ഞിന്റെ പിതൃത്വം രാജാവ് തള്ളിക്കളഞ്ഞെങ്കിലും കുഞ്ഞ് രാജാവിന്റേതു തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് നടി.താനും രാജാവുമൊത്തുള്ള ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്

ഈ ചിത്രം പകര്‍ത്തിയത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും, ക്വാലാലംപൂരില്‍നിന്നാണ് പോസ്റ്റ് ചെയ്തതെന്നാണ് ജിയോടാഗ് ചെയ്തിട്ടുള്ളത്. ഒക്സാന ഇപ്പോള്‍ മോസ്‌കോയിലാണ് താമസം. എന്താണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് അറിയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അത് തുറന്നുപറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ആരെയും ഉപദ്രവിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്നാല്‍, അത് വേദനാജനകമായിരുന്നുവെന്നുമാത്രം ഞാന്‍ പറയുന്നുചിത്രത്തിനൊപ്പം ഒക്സാന കുറിച്ചതിങ്ങനെ.

മലേഷ്യയിലെ കെലാന്തന്‍ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ മുഹമ്മദ്. നവംബറില്‍ മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഒക്സാനയെ വിവാഹം കഴിച്ചു. രാജസ്ഥാനം തുടരുന്നത് ബുദ്ധിമുട്ടായതോടെ, ഒക്സാനയ്ക്കൊപ്പം ജീവിക്കുന്നതിനായി ജനുവരിയി്ല്‍ അദ്ദം സ്ഥാനത്യാഗം സുല്‍ത്താനെ വിവാഹം ചെയ്യുന്നതിനായി ഇസ്ലാമിലേക്ക് മതം മാറിയ ഒക്സാന, വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രങ്ങളും നേത്തെ പോസ്റ്റ് ചെയ്തിരുന്നു.

2017-ല്‍ യൂറോപ്പില്‍വച്ചാണ് താനും സുല്‍ത്താനും കണ്ടുമുട്ടിയതെന്ന് ഒക്സാന പറഞ്ഞു. ജേക്കബ് അരാബോ എന്ന ജൂവലറിയുടമയായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്. മലേഷ്യയുടെ രാജാവെന്ന നിലയിലാണ് സുല്‍ത്താന്‍ ഒക്സാനയ്ക്ക് സ്വയം പരിചയപ്പെടുത്തിയത്. മോസ്‌കോയിലെ രാജ്ഞിയെന്ന പേരില്‍ തമാശ പറഞ്ഞുകൊണ്ട് തുടങ്ങിയ സൗഹൃദം വൈകാതെ പ്രണയത്തിലേക്ക് എത്തി. ഫോണിലൂടെ തുടങ്ങിയ ബന്ധം പിന്നീട് അടിക്കടിയുള്ള സമാഗമങ്ങളിലേക്കെത്തി. ഒടുവില്‍ വിവാഹത്തിലേക്കും.

ഒക്സാനയും സുല്‍ത്താനും നവംബറിലാണ് മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായത്. ടിവി റിയല്‍റ്റി ഷോ താരമായിരുന്നു ഒക്സാന. റഷ്യന്‍ നീലച്ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിരുന്നു. ഒക്സാനയുടെ പൂര്‍വകാല ജീവിതത്തിന്റെ കഥകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞതോടെയാണ് സുല്‍ത്താന് അധികാരത്തില്‍നിന്നൊഴിയേണ്ടിവന്നത്. എന്നാല്‍, ഒക്സാനയുമായുള്ള പ്രണയം തുടര്‍ന്ന സുല്‍ത്താന്‍ അവരെ രാജകുമാരിയെപ്പോലെ കൊട്ടാരത്തില്‍ താമസിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മേയില്‍ ഇരുവര്‍ക്കും ആദ്യകുഞ്ഞ് പിറന്നതോടെ ബന്ധത്തില്‍ ഉലച്ചില്‍ ആരംഭിച്ചു. ഇസ്മയീല്‍ ലിയോണ്‍ എന്ന് പേരിട്ട കുഞ്ഞ് ഭാവിയില്‍ കെലാന്തണിന്റെ ഭരണാധികാരിയും മലേഷ്യയുടെ രാജാവുമാകുമെന്ന് ഒക്സാന പ്രഖ്യാപിച്ചിരുന്നു. ഗര്‍ഭിണിയായതുമുതല്‍ക്ക് ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടായെന്ന രീതിയില്‍ റഷ്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതെല്ലാം തുടക്കത്തില്‍ ഒക്സാന നിരാകരിച്ചു. എന്നാല്‍, കുഞ്ഞ് ജനിച്ച് ഏറെത്താമസിയാതെ ഒക്സാനയെ രാജാവ് മുത്തലാഖ് ചൊല്ലി ബന്ധമൊഴിഞ്ഞു.

കുട്ടിയുടെ പിതൃത്വമേറ്റെടുക്കാനും സുല്‍ത്താന്‍ തയ്യാറായില്ല. കുഞ്ഞിന്റെ പിതാവാകാനുള്ള സാധ്യത തീരേയില്ലെന്നുപറഞ്ഞ അദ്ദേഹം വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. ജൂലൈ ഒന്നിനാണ് ഔദ്യോഗികമായി ഇരുവരും പിരിഞ്ഞത്. പിതാവ് സുല്‍ത്താന്‍ തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ ഒരുക്കമാണെന്ന് ഒക്സാന പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇതുസംബന്ധിച്ച് നടപടികളൊന്നും ഉണ്ടായില്ല.

Related posts