വാ​ർ​ദ്ധ​ക്യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാൻ അട്ടപ്പാടിയിൽവി​ശ്ര​മ​കേ​ന്ദ്രം

അഗളി: അ​ട്ട​പ്പാ​ടി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക് വി​ശ്ര​മി​ക്കാ​നാ​യി വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ങ്ങി. വാ​ർ​ദ്ധ​ക്യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ക ല​ക്ഷ്യ​മി​ട്ട്് പ​ഞ്ചാ​യ​ത്തി​ന്‍റെ 2018 -2019 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി 14 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വി​ശ്ര​മ കേ​ന്ദ്രം നി​ർ​മി​ച്ച​ത്.

പ​ണി പൂ​ർ​ത്തി​യാ​യ വി​ശ്ര​മ​കേ​ന്ദ്രം ഉ​ട​നെ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.പു​തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന് സ​മീ​പം ഒ​രു​ക്കി​യി​ട്ടു​ള്ള വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ക.

900 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഒ​രു ഹാ​ൾ, അ​ടു​ക്ക​ള, ബാ​ത്ത്റൂം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ കെ​യ​ർ​ടെ​യ്ക്ക​റു​ടെ സേ​വ​ന​വും വ​യോ​ധി​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി ര​ണ്ട് നേ​രം ഭ​ക്ഷ​ണ​വും ഉ​ല്ലാ​സ​ത്തി​നാ​യി ടി.​വി.​യും പ​ത്ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Related posts