എന്‍റെ മലയാളം..! ഭാ​ഷ​യെ ഹൃ​ദ​യ​പൂ​ർ​വം സ്നേ​ഹി​ക്കാ​നു​ള്ള സ​ന്ദേ​ശ​വു​മാ​യി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ൽ

malayalamസ്വ​ന്തം ലേ​ഖ​ക​ൻ
നെ​യ്യാ​റ്റി​ൻ​ക​ര: മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ മ​ഹാ​ത്മാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ഹി​ന്ദി വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ലെ മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ  പ്ര​ഫ. ജി. ​ഗോ​പി​നാ​ഥ​ൻ ബാ​ല​രാ​മ​പു​ര​ത്തെ ത​ന്‍റെ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ എ​ത്തി​യ​ത് അ​തി​ഥി​യാ​യ​ല്ല. അ​റി​വി​ന്‍റെ അ​ഗ്നി ഉ​ള്ളി​ൽ ജ്വ​ലി​പ്പി​ച്ച ബാ​ല​രാ​മ​പു​രം ഹൈ​സ്കൂ​ളി​ൽ പ​ഴ​യ വി​ദ്യാ​ർ​ഥി​യു​ടെ അ​തേ ലാ​ളി​ത്യ​ത്തോ​ടെ​യും വി​ന​യ​ത്തോ​ടെ​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ​മ​നം. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ പ്രി​യ​പ്പെ​ട്ട സ​തീ​ർ​ഥ്യ​നെ ആ​ക​സ്മി​ക​മാ​യി ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കാ​ൻ വി​ശേ​ഷ​ങ്ങ​ളും അ​നേ​കം.

ബാ​ല​രാ​മ​പു​രം ഹൈ​സ്കൂ​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്രേ​ണി​യി​ലെ ശ്ര​ദ്ധേ​യ വ്യ​ക്തി​ത്വ​മാ​ണ് ഭാ​ഷാ​വി​ശാ​ര​ദ​നും  പ​ണ്ഡി​ത​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ പ്ര​ഫ. ജി. ​ഗോ​പി​നാ​ഥ​ൻ. ഭാ​ര​ത​ത്തി​ന് സ്വാ​ത​ന്ത്ര്യം പ്രാ​പ്ത​മാ​കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് നാ​ല് വ​യസാ​ണ് പ്രാ​യം.  ബാ​ല​രാ​മ​പു​രം ഹൈ​സ്കൂ​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം 1962 -ൽ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും  ഒ​ന്നാം ക്ലാ​സ്സോ​ടെ ഹി​ന്ദി​യി​ൽ ബി​രു​ദം നേ​ടി. അ​ലി​ഗ​ർ മു​സ് ലിം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എം​എ ഹി​ന്ദി ഒ​ന്നാം റാ​ങ്കോ​ടെ പാ​സ്സാ​യി.

ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി സ്വ​ർ​ണ ​മെ​ഡ​ലി​ന് അ​ർ​ഹ​നാ​യി. അ​തേ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പി​എ​ച്ച്ഡി, ജ​ബ​ൽ​പൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഡി ​ലി​റ്റ്, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും റ​ഷ്യ​ൻ ഭാ​ഷ​യി​ൽ ഡി​പ്ലോ​മ എ​ന്നി​വ സ​ന്പാ​ദി​ച്ച  അ​ദ്ദേ​ഹം മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തി​ലും രാ​ഷ്ട്ര​ഭാ​ഷ​യാ​യ ഹി​ന്ദി​യി​ലും മാ​ത്ര​മ​ല്ല, ത​മി​ഴ്, സം​സ്കൃ​തം, ഇം​ഗ്ലീ​ഷ്, റ​ഷ്യ​ൻ,  ഡ​ച്ച്, പോ​ളി​ഷ്, ഫ്ര​ഞ്ച്, ഫി​ന്നി​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ലും നി​പു​ണ​നാ​ണ്. 38 വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ പ​രി​ച​യ​മു​ണ്ട്. കേ​ര​ള​ത്തി​ലെ എ​സ്.​എ​ൻ കോ​ളേ​ജു​ക​ളി​ലും അ​ലി​ഗ​ർ മു​സ്ലീം സ​ർ​വ​ക​ലാ​ശാ​ല​യി​ലും കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​യി​ലും ല​ക്ച​റ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു. ഐ​സി​സി​ആ​ർ പ്രോ​ഗ്രാം പ്ര​കാ​രം പോ​ള​ണ്ടി​ലെ വാ​ഴ്സാ സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഹെ​ൽ​സി​ങ്കി സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഫ്രാ​ൻ​സി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് പാ​രി​സ് സോ​ർ​ബോ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ലും  വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യി

. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 20 വ​ർ​ഷ​ത്തോ​ളം പ്ര​ഫ​സ​റാ​യും ആ​റു വ​ർ​ഷം റീ​ഡ​റാ​യും 1994 മു​ത​ൽ 2003 വ​രെ ഹി​ന്ദി വ​കു​പ്പ് മേ​ധാ​വി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. അ​ല​ഹാ​ബാ​ദ് ഹി​ന്ദി സാ​ഹി​ത്യ സ​മ്മേ​ള​ന്‍റെ സാ​ഹി​ത്യ വാ​ച​സ്പ​തി, ദേ​വ്ഗ​ർ പു​സ്ത​ക മേ​ളാ സ​മി​തി​യു​ടെ ഭാ​ഷാ സേ​തു സ​മ്മാ​ൻ, പാ​റ്റ്ന ബി​ഹാ​ർ രാ​ഷ്ട്ര​ഭാ​ഷാ പ​രി​ഷ​ത്തി​ന്‍റെ സാ​ഹി​ത്യ സാ​ധ​ന സ​മ്മാ​ൻ, ന​ജീ​ബാ​ബാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ കു​സും അ​ഹി​ന്ദി ഭാ​ഷി ഹി​ന്ദി സ​മ്മാ​ൻ, യു​പി ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ  സൗ​ഹൃ​ദ സ​മ്മാ​ൻ എ​ന്നി​ങ്ങ​നെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ഭാ​ഷ​യോ​ടു​ള്ള പ്ര​ഫ. ജി. ​ഗോ​പി​നാ​ഥ​ന്‍റെ സ​മ​ർ​പ്പ​ണ ജീ​വി​ത​ത്തി​ന് ല​ഭി​ച്ച വി​ശി​ഷ്ട അം​ഗീ​കാ​ര​ങ്ങ​ൾ. ദ​ക്ഷി​ണ കൊ​റി​യ, താ​യ്ല​ണ്ട്,  ഹം​ഗ​റി, അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഓ​സ്ട്രേ​ലി​യ, യു​കെ, ഫി​ൻ​ലാ​ൻ​ഡ്, ലാ​ത്വി​യ, എ​സ്റ്റോ​ണി​യ, ജ​ർ​മ​നി, നേ​പ്പാ​ൾ, ജ​പ്പാ​ൻ, ഫ്രാ​ൻ​സ്, പോ​ള​ണ്ട്, നെ​ത​ർ​ല​ണ്ട്സ്, റ​ഷ്യ മു​ത​ലാ​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ശി​ൽ​പ്പ​ശാ​ല​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ജാ​ദ​വ്പൂ​ർ ഇ​ൻ​ഡ്യ​ൻ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്വ​ർ അ​സോ​സി​യേ​ഷ​ൻ, ദ​ക്ഷി​ണ ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ർ സ​ഭ, അ​ല​ഹാ​ബാ​ദ് ഭാ​ര​തീ​യ ഹി​ന്ദി പ​രി​ഷ​ദ്, പൂ​നെ ലിം​ഗ്വി​സ്റ്റി​ക് സൊ​സൈ​റ്റി, ന്യൂ​ഡ​ൽ​ഹി ഭാ​ര​തീ​യ അ​നു​വാ​ദ് പ​രി​ഷ​ദ്, ന്യൂ​ഡ​ൽ​ഹി ഇ​ൻ​ഡ്യ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നീ സം​രം​ഭ​ങ്ങ​ളി​ൽ ആ​ജീ​വ​നാ​ന്ത അം​ഗ​മാ​ണ് ഗോ​പി​നാ​ഥ​ൻ.   കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ട്രാ​ൻ​സ്ലേ​റ്റേ​ഴ്സ് ഫോ​റം സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്. കാ​ലി​ക്ക​റ്റ് ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ലെ ഹി​ന്ദി വ​കു​പ്പി​ൽ റീ​ഡ​റാ​യ ഡോ. ​കെ.​എം മാ​ല​തി​യാ​ണ് പ്ര​ഫ. ഗോ​പി​നാ​ഥ​ന്‍റെ പ​ത്നി. ര​ണ്ടു മ​ക്ക​ൾ- വീ​ത​രാ​ഗ്, അ​പ​ർ​ണ.

കോ​ഴി​ക്കോ​ട്  കാ​ക്കാ​ഞ്ചേ​രി​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ബാ​ല​രാ​മ​പു​രം ഹൈ​സ്കൂ​ളി​ന്‍റെ 99- ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഇ​ന്ന​ലെ സ്കൂ​ളി​ൽ  എ​ത്തി​യ​ത്.  സ​ഹ​പാ​ഠി​യും ഇ​തേ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ഷ​ഹാ​ബു​ദ്ദി​നെ നേ​രി​ൽ ക​ണ്ട​പ്പോ​ൾ പ​ഴ​യ വി​ദ്യാ​ല​യ വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​ച്ചു. ഭാ​ഷ​യെ സ്നേ​ഹി​ക്കാ​ൻ കു​ട്ടി​ക​ളോ​ട് ഉ​പ​ദേ​ശി​ക്കാ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല.

പൊ​തു​സ​മ്മേ​ള​നം ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എം.​ആ​ർ ത​ന്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​നാ​ഗേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന യോ​ഗ​ത്തി​ൽ മാ​നേ​ജ​ർ ആ​ർ. ച​ന്ദ്ര​ബാ​ബു, റി​ട്ട. ഡി​വൈ​എ​സ്പി ക​രു​മം രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ,  മു​ൻ അ​ധ്യാ​പ​ക​ൻ എ. ​ഷ​ഹാ​ബു​ദ്ദീ​ൻ, ഹെ​ഡ്മി​സ്ട്ര​സ് എ​ൻ.​എ​സ് ബെ​റ്റി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. ച​ന്ദ്ര​കു​മാ​ർ, പി​ടി​എ സെ​ക്ര​ട്ട​റി എ​ൻ.​സി പ്രി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഈ ​സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും മി​ക​ച്ച പ​രി​സ്ഥി​തി ചി​ത്ര​ത്തി​നു​ള്ള വ​ജ്ര​മു​ദ്ര പു​ര​സ്കാ​രം നേ​ടി​യ സം​വി​ധാ​യ​ക​നു​മാ​യ ഗി​രീ​ഷ് പ​രു​ത്തി​മ​ഠ​ത്തി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. സി​നി ആ​ർ​ട്ടി​സ്റ്റ് സ്വ​സ്തി​ക ബി. ​മ​നോ​ജ് ക​ലാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Related posts