ര​ണ്ടു​വ​ര്‍​ഷം നീ​ണ്ട വി​ളി​ക​ളും ചാ​റ്റിംഗും! ​ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ യു​വ​തി കാ​മു​ക​നെ വി​ളി​ച്ചു​വ​രു​ത്തി​; മകളേയും കൂട്ടി കാ​മു​ക​നൊ​പ്പം സ്ഥ​ലം​വി​ട്ട മ​ല​പ്പു​റം​കാ​രി പ​യ്യ​ന്നൂ​രി​ല്‍

പ​യ്യ​ന്നൂ​ര്‍: ഫോ​ണി​ലൂ​ടെ ത​ളി​രി​ട്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം സ്ഥ​ലം​വി​ട്ട 25 കാ​രി​യേ​യും മൂ​ന്നു​വ​യ​സു​ള്ള മ​ക​ളേ​യും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.​

ഇ​തേ​തു​ട​ര്‍​ന്ന് യു​വ​തി​യേ​യും കു​ട്ടി​യേ​യും മ​ല​പ്പു​റം പൂ​ക്കോ​ട്ടു​പാ​ടം പോ​ലീ​സി​ന് കൈ​മാ​റി. ഫോ​ണി​ലൂ​ടെ വ​ള​ര്‍​ന്ന് പ​ന്ത​ലി​ച്ച പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ ഏ​താ​നും ദി​വ​സം മു​മ്പാ​ണ് മ​ല​പ്പു​റം​കാ​രി കാ​മു​ക​നോ​ടൊ​പ്പം പ​യ്യ​ന്നൂ​രി​ലെ​ത്തി​യ​ത്.

ര​ണ്ടു​വ​ര്‍​ഷം നീ​ണ്ട വി​ളി​ക​ളും ചാ​റ്റിം​ഗു​മാ​യി അ​സ്ഥി​ക​ളി​ല്‍​വ​രെ പ്ര​ണ​യം പൂ​വി​ടാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ യു​വ​തി കാ​മു​ക​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

മ​ല​പ്പു​റ​ത്തേ​ക്ക് ചെ​ല്ലു​ന്ന​തി​നു​ള്ള വി​ളി​വ​ന്ന​തോ​ടെ പ​യ്യ​ന്നൂ​ര്‍ ഒ​ള​വ​റ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ കാ​മു​ക​നും നി​ല്‍​ക്ക​ക്ക​ള്ളി​യി​ല്ലാ​താ​യി.

മ​ല​പ്പു​റ​ത്തെ​ത്തി​യ കാ​മു​ക​നോ​പ്പം മൂ​ന്നു​വ​യ​സു​ള്ള മ​ക​ളേ​യും കൂ​ട്ടി​യി​റ​ങ്ങി​യ യു​വ​തി കാ​മു​ക​നൊ​പ്പം ഒ​ള​വ​റ​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് പൂ​ക്കോ​ട്ടു​പാ​ടം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് യു​വ​തി​യേ​യും കു​ട്ടി​യേ​യും ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment