മക്കളെ സുരക്ഷിതരായി ഭർത്താവിനാരികിലേക്ക് അയച്ചു; പിന്നാലെ ഇരുപതുകാരനൊപ്പം വീട്ടമ്മ നാടുവിട്ടു;  ഫേസ് ബുക്ക് കാമുകനൊപ്പം നാടുവിട്ടവരെ തിരികെ നാട്ടിലെത്തിച്ച് പോലീസ്; കുമരകത്തെ സംഭവകഥയിങ്ങനെ…

കു​മ​ര​കം: മൂ​ന്നു മ​ക്ക​ളു​ടെ മാ​താ​വാ​യ വീ​ട്ട​മ്മ 20 കാ​ര​നാ​യ യു​വാ​വു​മാ​യി നാ​ടു​വി​ട്ടു.വ​ർ​ക്‌‌ഷോപ് ഉ​ട​മ​യു​ടെ 26കാ​രി​യാ​യ ഭാ​ര്യ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നൊ​പ്പം നാ​ടു​വി​ട്ട​ത്.

എ​ട്ട്, ആ​റ്, ഒ​ന്ന​ര എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള മൂന്നു കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ചാ​ണ് കാ​മു​ക​നു​മൊ​ത്ത് പാ​ല​ക്കാ​ട്ടേ​ക്ക് വീ​ട്ട​മ്മ ക​ട​ന്ന​ത്.

എ​റ​ണാ​കു​ളം ക​ണ​യ​ന്നു​ർ പ​ടി​ഞ്ഞാ​റേ​ക്കൊ​ല്ലം പ​ടി​ക്ക​ൽ സോ​ജ​നൊ(20)പ്പം ​ക​ഴി​ഞ്ഞ ആ​റി​നാ​ണ് യു​വ​തി നാ​ടു​വി​ട്ട​ത്. വ​ള​രെ നാ​ളാ​യി ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം തു​ട​രു​ക​യാ​യി​രു​ന്നു.

ആ​റാം തീ​യ​തി രാ​വി​ലെ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് വ​ർ​ക്ക്ഷോ​പ്പി​ൽ പോ​യ​തി​നു ശേ​ഷം സോ​ജ​ൻ എ​റ​ണാ​കു​ള​ത്തു നി​ന്നും ഇ​വി​ടേ​ക്കെ​ത്തി.

തു​ട​ർ​ന്ന് മൂ​ന്നു കു​ട്ടി​ക​ളേ​യും ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് അ​തി​ൽ ക​യ​റ്റി വ​ർ​ക്‌ഷോ​പ്പി​ലേ​ക്ക് അ​യ​ച്ചു. ശേ​ഷം ഇ​രു​വ​രും ബ​സ് മാ​ർ​ഗം കോ​ട്ട​യം ന​ഗ​ര​ത്തി​ലെ​ത്തി പാ​ല​ക്കാ​ട്ടേ​ക്ക് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. പാ​ല​ക്കാ​ട്ടേ​ക്കെ​ത്തി​യ യു​വ​തി​യും കാ​മു​ക​നും വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ​ഞ്ചാ​ര​ത്തി​ലാ​യി​രു​ന്നു.

പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ണ്‍ മു​ഖേന ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ഇ​ന്ന​ലെ കു​മ​ര​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി. തു​ട​ർ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

അ​ന്വേ​ഷ​ണ​ത്തി​ന് കു​മ​ര​കം എ​സ്എ​ച്ച്ഒ വി. ​സ​ജി​കു​മാ​ർ, എ​സ്ഐ എ​സ്. സു​രേ​ഷ്, ഗ്രേ​ഡ് എ​സ്ഐ സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment