പത്തു വർഷത്തിനുള്ളിൽ 12 പേർക്ക് ദാരുണാന്ത്യം; കോട്ടയം നഗരത്തിൽ വാഹനങ്ങളുടെ അടിയിൽപ്പെട്ട് മരിക്കുന്നത് വർധിക്കുന്നു


കോ​ട്ട​യം: പത്തു വർഷത്തിനുള്ളിൽ 12 പേ​രാ​ണു കോ​ട്ട​യം ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് ദാ​രു​ണ​മാ​യി മ​ര​ണ​മ​ട​ഞ്ഞ​ത്. തി​ര​ക്കേ​റി​യ കൊ​ച്ചി ന​ഗ​ര​ത്തി​ൽ​പോ​ലും ഇ​ത്ര​യേ​റെ ഉ​യ​ര​ത്തി​ല​ല്ല മ​ര​ണ​നി​ര​ക്ക്.

ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​വും അ​ശാ​സ്ത്രീ​യ പാ​ർ​ക്കിം​ഗും നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണ് നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു മു​ന്നി​ലാ​ണ് 2019ൽ ​മ​ക​ളു​ടെ ക​ണ്‍​മു​ന്പിൽ തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ബ​സി​ന​ട​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. അ​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​വും സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​യി.

എം​സി റോ​ഡ് ക​ട​ന്ന് സ്റ്റാ​ൻ​ഡി​ലേ​ക്കു വ​രു​ന്ന ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​വും അ​ശാ​സ്ത്രീ​യ പാ​ർ​ക്കിം​ഗു​മാ​ണു പ​രി​മി​തി. മൂ​ന്നു മി​നി​റ്റു​വ​രെ​യാ​ണ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കിം​ഗി​ന് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും സ്റ്റാ​ൻ​ഡി​ൽ നി​ന്നിറ​ങ്ങി​യ​ശേ​ഷ​വും ആ​ളെ ക​യ​റ്റാ​ൻ നി​ർത്തി​യി​ടു​ക പ​തി​വാ​ണ്.

സ്റ്റാ​ൻ​ഡി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ പാ​ർ​ക്കു ചെ​യ്യു​ന്ന ബ​സു​ക​ളു​ടെ മു​ന്നി​ലൂ​ടെ​യും പി​ന്നി​ലൂ​ടെ​യും കു​റു​കെ ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ബ​സ് സ്റ്റാ​ന്‍റി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ വ​ള​വു തി​രി​ഞ്ഞു വ​രു​ന്ന ബ​സു​ക​ൾ​ക്ക് വേ​ഗ​നി​യ​ന്ത്ര​ണ​മി​ല്ല. പോ​സ്റ്റ് ഓ​ഫീ​സി​നു പി​ന്നി​ലെ റോ​ഡ് കു​റു​കെ ക​ട​ക്കു​ക​യെ​ന്ന​തും ദു​ഷ്ക​ര​മാ​ണ്.

എം​സി റോ​ഡി​ൽ എ​സ്എ​ച്ച് മൗ​ണ്ട് മു​ത​ൽ നാ​ഗ​ന്പ​ടം വ​രെ വ​ശം നോ​ക്കാ​തെ​യു​ള്ള ഓ​വ​ർ ടേ​ക്കിം​ഗ് പ​തി​വാ​ണ്. നാ​ഗ​ന്പ​ടം മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം വീ​തി കു​റ​ഞ്ഞ പാ​ല​ത്തോ​ടു ചേ​ർ​ന്നു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന​യും ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. സ​മ​യ​നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ടി​പ്പ​റു​ക​ളും ടോ​റ​സു​ക​ളും മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന​തും പ​തി​വാ​ണ്.

ഇ​ത്ത​രം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ​ര​ക്കം പാ​യു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി യാ​ത്ര ചെ​യ്യു​ന്ന​ത്.നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും എ​യ്ഡ് പോ​സ്റ്റു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും പോ​ലീ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് ക​ട​ന്നു​നോ​ക്കാ​റി​ല്ല.

സ്റ്റാ​ൻ​ഡി​നു​ൾ​വ​ശം നി​ര​ത്തു ക​ച്ച​വ​ട​ക്കാ​ർ കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ഴി​പ്പി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. വി​വി​ധ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ അ​ന്വേ​ഷി​ച്ച് യാ​ത്ര​ക്കാ​ർ നെ​ട്ടോ​ട്ട​മോ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സ്റ്റാ​ൻ​ഡി​ലു​ള്ള​ത്. ന​ഗ​ര​ത്തി​ൽ നാ​ലു​വ​രി പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ ഒ​രി​ട​ത്തും പോ​ലീ​സി​ന്‍റെ സേ​വ​ന​മി​ല്ല.

പൂ​ർ​ത്തി​യാ​യാ​ക്കി​യ പാ​ത​ക​ളി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളോ ന​ടു​വി​ൽ വ​ര​ക​ളോ ഇ​ല്ല.കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ്ര​സ് ക്ല​ബി​നു മു​ന്നി​ലെ സീ​ബ്രാ ലൈ​നു​ക​ൾ മാ​ഞ്ഞു​തു​ട​ങ്ങി​യ​തി​നാ​ൽ കു​റു​കെ ക​ട​ക്കു​ക ദു​ഷ്ക​ര​മാ​ണ്. കെഎസ്ആർടിസി സ്റ്റാൻഡിലെ കു​ണ്ടും കു​ഴി​യും നി​ക​ത്താ​നും അ​ധി​കാ​രി​ക​ൾ​ക്കാ​കു​ന്നി​ല്ല.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് നാ​ഗ​ന്പ​ടം പാ​ല​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി ടോ​റ​സി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്. അ​തി​നു പി​ന്നാ​ലെ​യാ​ണ് തി​രു​ന​ക്ക​ര റോ​ഡി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ലെ ഇ​ന്ന​ല​ത്തെ അ​പ​ക​ടം.

ഇന്നലത്തെ അപകടത്തിൽ മരിച്ച കാ​ളി​രാ​ജ​യു​ടെ മക​ൻ ഇ​ന്നു പു​ല​ർ​ച്ചെ കോ​ട്ട​യ​ത്തെ​ത്തി. ഇ​ന്നു പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം സ്വ​ദേ​ശ​മായ തിരുനൽവേലി യിലേക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു പോ​കും.

Related posts

Leave a Comment