സുന്ദരിയാകാൻ ബ്യൂട്ടിപാർലറിലേക്ക് പോയി; മുഹൂർത്തത്തിന് മിനിറ്റുകൾക്ക് മുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടി; വ​ര​നും ബ​ന്ധു​ക്ക​ളും നി​രാ​ശ​രാ​യി മ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ മൂ​ഹൂ​ർ​ത്ത​ത്തി​ന് മി​നി​റ്റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ബ്യൂ​ട്ടി പാ​ർ​ല​റി​ലേ​ക്കു പോ​യ വ​ധു കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി.

ഒ​ളി​ച്ചോ​ട്ട വി​വ​ര​മ​റി​ഞ്ഞ് വ​ധു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ കു​ഴ​ഞ്ഞു വീ​ണു. വി​വാ​ഹം മു​ട​ങ്ങി​യ​തോ​ടെ വ​ര​നും ബ​ന്ധു​ക്ക​ളും നി​രാ​ശ​രാ​യി മ​ട​ങ്ങി. ക​ല്ല​ന്പ​ല​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന​ലെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ക​ല്ല​ന്പ​ലം വ​ട​ശേ​രി​ക്കോ​ണം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ഇ​ട​വ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യു​ള്ള വി​വാ​ഹ​ത്തി​നാ​ണ് സ​ദ്യ ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​രി​ച്ച​ത്.

ആ​റു മാ​സം മു​ന്പാ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ പോ​യി​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്താ​മെ​ന്നു പ​റ​ഞ്ഞുപോ​യ വ​ധു​വി​നെ മൂ​ഹൂ​ർ​ത്ത​മാ​യി​ട്ടും ക​ണ്ടില്ല. ​

ഇ​തേത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ധു കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ വി​വ​രം അ​റി​ഞ്ഞ​ത്.
വി​വ​ര​മ​റി​ഞ്ഞ് വ​ധു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു.

വി​വാ​ഹം മു​ട​ങ്ങി​യ​തോ​ടെ വ​ര​നും ബ​ന്ധു​ക്ക​ളും മ​ട​ങ്ങി​പ്പോ​യി. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കു ത​യാ​റാ​ക്കി​യ സ​ദ്യ പാ​ഴാ​യി.

Related posts

Leave a Comment