ജ​പ്തി​ക്കി​ടെ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബാ​ങ്കി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ കേ​സെ​ടു​ത്ത് പൊ​ലി​സ്

കോ​ഴി​ക്കോ​ട്: ജ​പ്തി​ക്കി​ടെ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ടു​വ​ണ്ണൂ​ര്‍ എ​സ്ബി​ഐ ബാ​ങ്കി​ന് മു​ന്നി​ൽ ഇ​ന്ന​ലെ ന​ട​ന്ന സ​മ​ര​ത്തി​ൽ കേ​സെ​ടു​ത്ത് പൊ​ലി​സ്. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യ​തി​ന് അ​ട​ക്കം ര​ണ്ട് കേ​സു​ക​ളാ​ണ് ബാ​ലു​ശേ​രി പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യ​തി​ന് ക​ണ്ടാ​ല​റി​യു​ന്ന 10 പേ​രു​ള്‍​പ്പ​ടെ 200 ഓ​ളം പേ​ര്‍​ക്കെ​തി​രെ​യും പൊ​ലി​സ് ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്ത് ബാ​ങ്കി​ന് ഉ​ള്ളി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച​തി​നെ​തി​രെ ക​ണ്ടാ​ല​റി​യു​ന്ന ആ​റു പേ​രു​ള്‍​പ്പ​ടെ 200 ഓ​ളം പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. ക​ടം എ​ഴു​തി ത​ള്ള​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 മു​ത​ല്‍ നാ​ല് മ​ണി​ക്കൂ​റോ​ളം പേ​രാ​മ്പ്ര- കോ​ഴി​ക്കോ​ട് റോ​ഡ് ത​ട​ഞ്ഞ് ക​വി​ത​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ജ​ന​കീ​യ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

ജ​പ്തി ന​ട​പ​ടി​ക​ള്‍ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍

കോ​ഴി​ക്കോ​ട്: ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കി​ടെ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്.

വാ​യ്പാ തി​രി​ച്ചു​പി​ടി​ക്ക​ൽ ന​ട​പ​ടി​ക​ൾ നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ളും കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്നും വാ​യ്പാ കു​ടി​ശി​ക തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ (ഒ​ടി​എ​സ്) ഉ​ൾ​പ്പ​ടെ​യു​ള്ള അ​വ​സ​ര​ങ്ങ​ളും സാ​വ​കാ​ശ​വും ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും അ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഇ​ട​പാ​ടു​കാ​ർ​ക്ക് സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡി​സം​ബ​ര്‍ 15 വ​രെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൂ​ത്താ​ളി കു​ഞ്ഞോ​ത്ത് കു​യ്യോ​ട​ന്‍​ക​ണ്ടി ബാ​ബു ന​ടു​വ​ണ്ണൂ​ർ ശാ​ഖ​യി​ൽ​നി​ന്ന് 2018ൽ 7,68,000 ​രൂ​പ​യും ഭാ​ര്യ ക​വി​ത 16,80,000 രൂ​പ​യും പ​രി​ധി​യു​ള്ള ര​ണ്ടു ഭ​വ​ന വാ​യ്പ​ക​ൾ എ​ടു​ത്തി​രു​ന്നു.19 സെ​ന്‍റ് ഭൂ​മി ഈ​ടാ​യി ന​ൽ​കി​യാ​യി​രു​ന്നു. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ പ​ലി​ശ​യും മ​റ്റ് ബാ​ധ്യ​ത​ക​ളും ഉ​ൾ​പ്പ​ടെ കു​ടി​ശി​ക 49.59 ല​ക്ഷം രൂ​പ​യാ​യി.

2021 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് വാ​യ്പാ അ​ക്കൗ​ണ്ടു​ക​ൾ നി​ഷ്‌​ക്രി​യ ആ​സ്തി​യാ​യി പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്ന് സ​ർ​ഫാ​സി നി​യ​മ​ത്തി​ലെ വ​കു​പ്പ് പ്ര​കാ​രം സ്വ​ത്ത് ഏ​റ്റെ​ടു​ക്കാ​ൻ 2023 മാ​ർ​ച്ച് 14ന് ​അ​നു​മ​തി ല​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഡ്വ. ക​മ്മി​ഷ​ണ​ർ അ​ഞ്ചു​ത​വ​ണ ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.
2024 സെ​പ്റ്റം​ബ​ർ ര​ണ്ടി​ലെ നോ​ട്ടീ​സി​നെ​തി​രേ ക​വി​ത ന​ൽ​കി​യ ഹ​ർ​ജി 2025 ജൂ​ൺ അ​ഞ്ചി​ന് എ​റ​ണാ​കു​ളം ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ൽ ത​ള്ളി. തി​രി​ച്ചു​പി​ടി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ മൂ​ന്ന് റി​ട്ട് ഹ​ർ​ജി​ക​ളും ന​ൽ​കി​യി​രു​ന്നു. ഇ​വ തീ​ർ​പ്പാ​ക്കി​യ​ത​ല്ലാ​തെ ന​ട​പ​ടി​ക​ൾ​ക്ക് സ്റ്റേ ​ല​ഭി​ച്ചി​ട്ടി​ല്ല.

2026 ജ​നു​വ​രി ഏ​ഴി​ലെ ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സി​നെ തു​ട​ർ​ന്ന് കു​ടി​ശി​ക തീ​ർ​ക്കാ​ൻ വാ​യ്പ​ക്കാ​ർ ര​ണ്ടു​മാ​സ​ത്തെ സാ​വ​കാ​ശം തേ​ടി. ഇ​തി​നി​ടെ ബാ​ബു ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ലി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വീ​ട് ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് സ്റ്റേ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ത​ള്ള​പ്പെ​ട്ടു.
ജൂ​ലൈ 15ന് ​ന​ട​ന്ന വാ​യ്പാ അ​ദാ​ല​ത്തി​ൽ 37 ല​ക്ഷം രൂ​പ​യ്ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ (ഒ​ടി​എ​സ്) സൗ​ക​ര്യം ബാ​ങ്ക് അ​നു​വ​ദി​ച്ചു.

ജൂ​ലൈ 31ന​കം 7.5 ല​ക്ഷ​വും സെ​പ്റ്റം​ബ​ർ 25ന​കം ബാ​ക്കി തു​ക​യും അ​ട​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ൽ വാ​യ്പാ ഇ​ട​പാ​ടു​കാ​ർ ഈ ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് വാ​യ്പാ ഇ​ട​പാ​ടു​കാ​ർ​ക്ക് നേ​രി​ട്ട് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment