ഒ​ളി​ച്ചോ​ട്ടം സ​ക്സ​സ്! പ​ക്ഷേ, കോ​വി​ഡ് കലക്കി!! ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് ഓടിയെവരെ  രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി പൊക്കി; മല്ലപ്പള്ളിയിലെ സംഭവകഥയിങ്ങനെ…

മ​ല്ല​പ്പ​ള്ളി: ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് കാ​മു​കി​യു​മാ​യി ഒ​ളി​ച്ചോ​ടി ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​നു പോ​യ യു​വാ​വി​ന് കോ​വി​ഡ്. വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ യു​വാ​വി​നെ ആ​ന​യി​ക്ക​പ്പെ​ട്ട​ത് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക്.

മ​ല്ല​പ്പ​ള്ളി പ​രി​യാ​രം സ്വ​ദേ​ശി​യാ​യ യു​വ​സൈ​നി​ക​നാ​ണ് കോ​വി​ഡ് ക​തി​ർ​മ​ണ്ഡ​പ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു വെ​ല്ലു​വി​ളി​യാ​യ​ത്. ജ​മ്മു കാ​ശ്മീ​രി​ൽ നി​ന്നെ​ത്തി നാ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യവെ​യാ​യി​രു​ന്നു ഒ​ളി​ച്ചോ​ട്ടം. അ​തി സാ​ഹ​സി​ക​മാ​യി കാ​മു​കി​യു​മാ​യി ഒ​ളി​ച്ചോ​ടി.

21 കാ​രി​യാ​യ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് തി​രി​കെ​യെ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു.

ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന​ട​ക്കം കേ​സു​ണ്ടെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. പ​റ​ഞ്ഞ സ​മ​യ​ത്ത് യു​വാ​വും യു​വ​തി​യും എ​ത്താ​തെ വ​ന്ന​പ്പോ​ൾ പോ​ലീ​സ് വീ​ണ്ടും വി​ളി​ച്ചു. അ​പ്പോ​ൾ ത​ങ്ങ​ൾ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ഇ​തി​നി​ടെ​യാ​ണ് യു​വാ​വ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം പോ​ലീ​സ് അ​റി​യു​ന്ന​ത്. സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് ന​ല്കി​യ​ശേ​ഷ​മാ​യി​രു​ന്നു യു​വാ​വി​ന്‍റെ ഒ​ളി​ച്ചോ​ട്ടം.

വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​നെ​ത്തി​യ ദി​വ​സം ത​ന്നെ പേ​സി​റ്റീ​വാ​കു​ക​യും ചെ​യ്തു. ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ പോ​ലീ​സ് യു​വാ​വി​നെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ശേ​ഷം സ്ക്രീ​നി​ലെ​ന്നു പ​റ​ഞ്ഞു യു​വ​തി​യും ക്വാ​റ​ന്‍റൈ​നിലാ​യി.

Related posts

Leave a Comment