മ​ക​ളെ പാ​ട്ടു​പ​ഠി​പ്പി​ക്കാ​നെ​ത്തി​യ യു​വാ​വ് അ​മ്മ​യു​മാ​യി മു​ങ്ങി; പാട്ട് പഠിത്തം മുടങ്ങാതിരിക്കാൻ മകളേയും കൂടെക്കൂട്ടി; കുമാരനെല്ലൂരിലെ ഒളിച്ചോട്ടം നാട്ടിൽ പാട്ടാണ്…

കോ​ട്ട​യം: ശിഷ്യയെ സംഗതിയും താളവും ചേർത്ത് പാട്ട് പഠിപ്പിച്ചു വന്ന മാഷിന് ഇഷ്ടപ്പെട്ടത് അമ്മയെ. വീട്ടിൽ വന്ന് പാട്ട് പഠിപ്പിച്ച്  പോകുന്നതിനിടെ  ഇരുവരിലും പ്രണയം  മൊട്ടിട്ടു.  കോട്ടയം കുമാരനല്ലൂരിലെ പ്രണയകഥ നാട്ടിൽ പാട്ടാണ്.

അ​ടു​ത്ത​നാ​ളി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കാ​നെ​ത്തി​യ​താ​ണു പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം. ഗാ​ന​മേ​ള​യ്ക്കു പാ​ടു​ന്ന പെ​ണ്‍​കു​ട്ടി​യെ പാ​ട്ടു പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ ഒ​രു യു​വാ​വ് എ​ത്തു​മാ​യി​രു​ന്നു.

സ്ഥി​ര​മാ​യി വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി.  ഒരു ദിവസം പാട്ടും പാടി യുവാവ് അ​മ്മ​യു​മാ​യി മു​ങ്ങി. ഒ​പ്പം മ​ക​ളും പോ​യി.  കുമാരനല്ലൂരിലെ പാട്ടുപഠിത്തവും ഒളിച്ചോട്ടവും ഇപ്പോൾ നാട്ടിൽ വൈറലാണ്.

Related posts

Leave a Comment