ആദ്യം ഒളിച്ചോടി, പിന്നീട് വിവാഹം ഉറപ്പിച്ചു; മുഹൂർത്തമായിട്ടും വരൻ എത്തിയില്ല; മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: വി​വാ​ഹ​ദി​ന​ത്തി​ൽ വ​ര​ൻ മു​ങ്ങി​യ​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ധ​ന്യ(23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് ധ​ന്യ​യെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെത്തിയത്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ധ​ന്യ​യെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ഞ്ച​ൽ സ്വ​ദേ​ശി അ​ഖി​ലി​നൊ​പ്പം യുവതിയെ ക​ണ്ടെ​ത്തി​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് അ​ഖി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​തോ‌​ടെ ധ​ന്യ വീ​ട്ടു​കാ​ർ​ക്കൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ധ​ന്യ​യും വീ​ട്ടു​കാ​രും വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി ഇ​ട്ടി​വാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും അ​ഖി​ൽ എ​ത്തി​യി​രു​ന്നി​ല്ല.

ഫോ​ണി​ല്‍ വി​ളി​ച്ചി‌​ട്ടും കി​ട്ടി​യി​ല്ല. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ധ​ന്യ ആ​ത്മ​ഹ​ത്യ ചെ​യ്തത് എന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment