ജനലിന്റെ ഇടയിലൂടെ കൈകളും കണ്ണുകളും! ചിറക്കടവ് മുങ്ങത്രകവല ഭാഗത്ത് കുളിമുറികളില്‍ ഒളിഞ്ഞു നോട്ടശല്യം രൂക്ഷം; പേടിച്ചുവിറച്ച് സ്ത്രീകള്‍

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് മു​ങ്ങ​ത്ര​ക​വ​ല ഭാ​ഗ​ത്ത് കു​ളി​മു​റി​ക​ളി​ൽ ഒ​ളി​ഞ്ഞു നോ​ട്ട​ശ​ല്യം രൂ​ക്ഷ​മെ​ന്നു പാ​രാ​തി. ജ​ന​ലി​ന്‍റെ ഇ​ട​യി​ലൂ​ടെ കൈ​ക​ളും ക​ണ്ണു​ക​ളും ക​ണ്ട​തോ​ടെ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളെ​ല്ലാം ഭ​യ​പ്പാ​ടി​ലാ​ണ്. ഒ​രാ​ഴ്ച​യാ​യി ഒ​ളി​ഞ്ഞു നോ​ട്ട​ക്കാ​രു​ടെ ശ​ല്യം തു​ട​ങ്ങി​യി​ട്ട്.

ക​ഴി​ഞ്ഞ ദി​വ​സം കു​ളി​മു​റി​യി​ൽ ക​യ​റി​യ വീ​ട്ട​മ്മ കു​ളി​മു​റി​യു​ടെ ചെ​റു ജ​ന​ൽ മ​റ​ച്ചി​ട്ടി​രു​ന്ന തു​ണി​ക​ൾ വ​ശ​ത്തേ​ക്കു മാ​റി​യ​ത് ക​ണ്ടു വീ​ണ്ടും പ​ഴയ​പോ​ലെ ഇ​ട്ട​ശേ​ഷം വെ​ള്ളം ക​പ്പി​ലെ​ടു​ത്ത് ത​റ​യി​ലേ​ക്ക് ഒ​ഴി​ച്ച​പ്പോ​ൾ പു​റ​ത്തു നി​ന്നു തു​ണി​ക​ൾ വ​ശ​ത്തേ​ക്കു കൈ​കൊ​ണ്ടു മാ​റ്റു​ന്ന​തു​ക​ണ്ടു നി​ല​വി​ളി​ച്ച​തോ​ടെ ആ​ൾ ഓ​ടി​മ​റ​ഞ്ഞു.

ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി കു​ളി​ക്കാ​ൻ ക​യ​റി​യ വീ​ട്ട​മ്മ​യ്ക്കു മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധം വ​ന്ന​തോ​ടെ ബ​ഹ​ളം വ​ച്ചി​രു​ന്നു. മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും രാ​ത്രി​യാ​കു​ന്ന​തോ​ടെ ഈ ​സ്ഥി​തി​യാ​ണ്. ചി​ല​വീ​ടു​ക​ളി​ൽ നി​ന്നു കോ​ഴി​ക​ളെ മോ​ഷ​ണം പോ​കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ലു​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ ശ​ല്യം പി​ന്നീ​ടു​ണ്ടാ​യി​ല്ല. നാ​ട്ടു​കാ​ർ പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts