സാമ്പാറി​ല്ലാ​ത്ത ദോ​ശ​യും സ​വാള​യി​ല്ലാ​ത്ത ഓം​ലെ​റ്റും വിതരണം ചെയ്ത്  വ്യത്യസ്ത സമരത്തിനൊരുങ്ങി കോട്ടയത്തെ വ്യാപാരികൾ

കോ​ട്ട​യം: ദോ​ശ​യും ഓം​ലെ​റ്റും വി​ത​ര​ണം ചെ​യ്ത് ഹോ​ട്ട​ലു​കാ​രു​ടെ വ്യ​ത്യ​സ്ത സ​മ​രം നാ​ളെ. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​നു മു​ന്നി​ലാ​ണ് ധ​ർ​ണ ന​ട​ത്തു​ക.ദോ​ശ​യ്ക്ക് സാ​ന്പാ​റി​ല്ല, ഓം ​ലെ​റ്റി​ൽ സ​വ​ാള​യും ഇ​ല്ല.

വി​ല​ക്ക​യ​റ്റ​ത്തി​ൽ ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്കു പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തെ​ത്തു​ന്ന​ത്. വി​ല​ക്ക​യ​റ്റ​ത്തി​നും അ​ന​ധി​കൃ​ത ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രാ​യാ​ണ് പ്ര​തി​ഷേ​ധം. പ​ച്ച​ക്ക​റി​യു​ടെ​യും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധ​ന​വി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദോ​ശ​യ്ക്കൊ​പ്പം സാ​ന്പാ​ർ ഉ​ണ്ടാ​കി​ല്ല. ഓം​ല​റ്റി​ൽ സ​വാ​ള​യും ഒ​ഴി​വാ​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഫി​ലി​പ്പു​കു​ട്ടി, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. പ്ര​തീ​ഷ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​റീ​ഫ്, ജി​ല്ലാ ട്ര​ഷ​റ​ർ പി.​എ​സ്. ശ​ശി​ധ​ര​ൻ, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ർ.​സി. നാ​യ​ർ, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​ടി. സു​കു​മാ​ര​ൻ​നാ​യ​ർ, അ​ൻ​സാ​രി പ​ത്ത​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Related posts