നീ​ലി​മം​ഗ​ല​ത്ത് ഗാ​ന​മേ​ള​യ്ക്കിടെയുണ്ടായ അടിപിടിയിൽ  രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; മൂന്നുപേ​ർ ക​സ്റ്റ​ഡി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: നീ​ലി​മം​ഗ​ല​ത്ത് ഗാ​ന​മേ​ള​യ്ക്കി​ടെ​യുണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വെ​ട്ടും മ​ർ​ദ​ന​വു​മേ​റ്റ ര​ണ്ടു പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ട്ടാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മാ​ട​പ്പ​ള്ളി ശ​ശി​കു​മാ​ർ (52), അ​ശോ​ക ഭ​വ​നി​ൽ അ​ശോ​ക​ൻ (42) എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​ശി​കു​മാ​റി​നാ​ണ് വെ​ട്ടേ​റ്റ​ത്.

സം​ക്രാ​ന്തി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ദേ​വ്, മ​ഹേ​ഷ്, അ​ന​ന്തു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഗാ​ന​മേ​ള​യ്ക്കെ​ത്തി​യ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു ത​ർ​ക്കമാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഗാ​ന​മേ​ള പോ​ലീ​സ് ഇ​ട​പെ​ട്ട് നി​ർ​ത്തി വ​ച്ചു. കു​മാ​ര​ന​ല്ലൂ​ർ തൃ​ക്കാ​ർ​ത്തി​ക ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഗാ​ന​മേ​ള ന​ട​ത്തി​യ​ത്.

Related posts