ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്ക​ണം;  “ഒ​രു രാ​ഷ്ട്രം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ അ​നി​വാ​ര്യം: ച​ർ​ച്ച വീ​ണ്ടും ഉ​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി

 

ന്യൂ​ഡ​ൽ​ഹി: ഒ​രു രാ​ഷ്ട്രം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച വീ​ണ്ടും ഉ​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​ത് രാ​ജ്യ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്ക​ണ​മെ​ന്നും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ രാ​ജ്യ​ത്ത് എ​ല്ലാ മാ​സ​വും ഏ​തെ​ങ്കി​ലും സ്ഥ​ല​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന രീ​തി​യാ​ണു​ള്ള​ത്. അ​തി​ൽ മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ലോ​ക്സ​ഭാ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്ക് ഒ​റ്റ വോ​ട്ട​ർ‌ പ​ട്ടി​ക മ​തി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക്സ​ഭ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചു ന​ട​ത്തു​ക എ​ന്ന ആ​ശ​യം 2017 മു​ത​ൽ ച​ർ​ച്ച​യ്ക്കു വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​ആ​ശ​യം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​വ​ച്ച​ത് മോ​ദി​യാ​ണ്. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പും ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യി​രു​ന്നു.

Related posts

Leave a Comment