അയ്യയ്യോ, പണിപാളിയല്ലോ..! ‘ടീമിൽ’ നിന്ന് പിണങ്ങി, വിമത സ്ഥാനാർഥികളായി എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​നും  എം​പി​യു​ടെ മ​രു​മ​ക​നും


ക​ണ്ണൂ​ർ: എം​എ​ൽ​എ​യു​ടെ അ​നി​യ​ൻ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​ന്‍റി ജോ​സ​ഫാ​ണ് ഇ​രി​ക്കൂ​ർ ബ്ലോ​ക്കി​ലെ വ​ട്ട്യാം​തോ​ട് ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

ഇ​വി​ടെ എ ​ഗ്രൂ​പ്പ് നേ​താ​വും കെ​പി​സി​സി അം​ഗ​വു​മാ​യ ചാ​ക്കോ പാ​ല​ക്ക​ലോ​ടി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി. മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​ണ് ഷാ​ന്‍റി ജോ​സ​ഫ്.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ആ​ലീ​ങ്ക​ൽ ഡി​വി​ഷ​നി​ൽ കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ മ​രു​മ​ക​ൻ കെ. ​നി​ശാ​ന്ത് വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്നു​ണ്ട്.
ഡ​പ്യൂ​ട്ടി മേ​യ​റാ​യി​രു​ന്ന പി.​കെ. രാ​ഗേ​ഷാ​ണ് ഇ​വി​ടെ യു​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി.

പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ വൈ​കി​പ്പോ​യെ​ന്നും നി​ശാ​ന്ത് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഡി​സി​സി പ​റ​യു​ന്നു. കെ. ​സു​ധാ​ക​ര​ന്‍റെ വീ​ട് സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​ണ് ആ​ലീ​ങ്ക​ൽ.

Related posts

Leave a Comment