ഇ​ന്ത്യ-​പാ​ക് മ​ത്സ​രം; ഹോ​ട്ട​ലു​ക​ൾ​ക്ക് ചാ​ക​രക്കോൾ; ഒ​രു ല​ക്ഷം ക​ട​ന്ന് മു​റി വാ​ട​ക


മും​ബൈ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. മത്സരം നടക്കുന്ന സ്ഥലത്തെ ഹോ​ട്ട​ൽ മു​റി​ക​ളു​ടെ നി​ര​ക്കു​ക​ൾ റോ​ക്ക​റ്റ് വേ​ഗ​ത്തി​ൽ മു​ക​ളി​ലേ​ക്ക്. ടൂ​ർ ണ​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​ത്തി​നു വേ​ദി​യാ​കു​ന്ന അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഹോ​ട്ട​ലു​കളിലെ മു​റി വാ​ട​ക ല​ക്ഷം ക​ട​ന്നു..

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​റ്റു​മു​ട്ടു​ന്ന ഒ​ക്ടോ​ബ​ർ 15 ന് ​അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ മു​റി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കേ​ണ്ടി​വ​രും. ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ 50,000 മു​ത​ൽ‌ ഒ​രു ല​ക്ഷം വ​രെ​യാ​ണ് അ​ന്നേ​ദി​വ​സ​ത്തെ മു​റി വാ​ട​ക.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ഈ ​ഹോ​ട്ട​ലു​ക​ളി​ൽ ഒ​രു ദി​വ​സ​ത്തെ മു​റി​വാ​ട​ക 5,000 മു​ത​ൽ 8,000 വ​രെ​യാ​ണ്. ഇ​താ​ണ് പ​ല​മ​ട​ങ്ങ് വ​ർ​ധി​ച്ച​ത്. ഇ​തി​ന​കം ത​ന്നെ ഒ​ക്ടോ​ബ​ർ 15 ന് ​ഹോ​ട്ട​ലു​ക​ളി​ൽ മു​റി​ക​ൾ ബു​ക്കിം​ഗാ​യി.

Related posts

Leave a Comment