നോ​ട്ടു​കെ​ട്ടു​ക​ള്‍​ക്കൊ​പ്പം സെ​ല്‍​ഫി​യെ​ടു​ത്ത് ഭാ​ര്യ​യും മ​ക്ക​ളും ! യു​പി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം…

ഭാ​ര്യ​യും മ​ക്ക​ളും നോ​ട്ടു​കെ​ട്ടു​ക​ള്‍​ക്കൊ​പ്പം എ​ടു​ത്ത സെ​ല്‍​ഫി​യി​ല്‍ വെ​ട്ടി​ലാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍.

എ​സ്.​എ​ച്ച്.​ഒ ര​മേ​ശ് ച​ന്ദ്ര സ​ഹാ​നി​യു​ടെ കു​ടും​ബ​മാ​ണ് 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് സെ​ല്‍​ഫി​യെ​ടു​ത്ത​ത്. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ലാ​ണ് സം​ഭ​വം.

സ​ഹാ​നി​യു​ടെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മാ​ണ് 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നോ​ട്ടു​ക​ള്‍​ക്കി​ട​യി​ലി​രു​ന്ന് സെ​ല്‍​ഫി​യെ​ടു​ത്ത​ത്.

ചി​ത്രം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

നി​ല​വി​ല്‍ ഇ​യാ​ളെ സ്ഥ​ലം മാ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ത​ന്റെ കു​ടും​ബ​സ്വ​ത്ത് വി​റ്റ​പ്പോ​ള്‍ ല​ഭി​ച്ച പ​ണ​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത് എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ വാ​ദം.

2021 ന​വം​ബ​ര്‍ 14-ന് ​എ​ടു​ത്ത സെ​ല്‍​ഫി​യാ​ണ് നി​ല​വി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment