ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ്; ഇ​നി ക്രി​ക്ക​റ്റ് ല​ഹ​രി പ​ത​യും 46 ദി​ന​ങ്ങ​ൾ


അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന് അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് കൊ​ടി​യേ​റു​ന്ന​തോ​ടെ ഇ​നി​യു​ള്ള 46 ദി​ന​ങ്ങ​ൾ ക്രി​ക്ക​റ്റ് ല​ഹ​രി പ​ത​ഞ്ഞൊ​ഴു​കും. തീ​പ്പൊ​രി മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മിട്ട് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടും റ​ണ്ണ​റ​പ്പു​ക​ളാ​യ ന്യൂ​സി​ല​ൻ​ഡും ഏറ്റുമുട്ടും.

ഇ​ന്ത്യ​ക്കു പു​റ​മേ പാ​ക്കി​സ്ഥാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, നെ​ത​ർ​ല​ൻ​ഡ്സ്, ന്യൂ​സി​ല​ൻ​ഡ്, ഓ​സ്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട് എ​ന്നി​വ​യാ​ണു ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന 10 ടീ​മു​ക​ൾ.

ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ്, ധ​രം​ശാ​ല, ഡ​ൽ​ഹി, ചെ​ന്നൈ, ല​ക്നോ, പൂ​ന, ബം​ഗ​ളൂ​രു, മും​ബൈ, കോ​ൽ​ക്ക​ത്ത എ​ന്നി​ങ്ങ​നെ വേ​ദി​ക​ളും ത​യാ​ർ. ടൂ​ർ​ണ​മെ​ന്‍റി​ലാ​കെ 48 മ​ത്സ​ര​ങ്ങ​ൾ. ‌

ന​വം​ബ​ർ 15ന് ​മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ലും 16ന് ​കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ലു​മാ​ണ് സെ​മി​ഫൈ​ന​ൽ. ന​വം​ബ​ർ 19ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ ക​ലാ​ശ​ക്കൊ​ട്ട്.

ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​യു​ടെ ആ​ദ്യ​മ​ത്സ​രം എ​ട്ടി​ന് ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ചെ​ന്നൈ എം​എ ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. ക്രി​ക്ക​റ്റി​ലെ ഗ്ലാ​മ​ർ പോ​രാ​ട്ട​മാ​യ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ഒ​ക്ടോ​ബ​ർ 15ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കും.

ഏ​ക​ദേ​ശം 83 കോ​ടി രൂ​പ​യാ​ണ് ഏ​ക​ദി​ന ലോ​ക​ക​പ്പി​നാ​യി ഐ​സി​സി മൊ​ത്ത​ത്തി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. വി​ജ​യി​ക്ക് ഏ​ക​ദേ​ശം 33 കോ​ടി രൂ​പ​യും റ​ണ്ണ​റ​പ്പി​ന് ഏ​ക​ദേ​ശം 16 കോ​ടി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. തോ​ൽ​ക്കു​ന്ന ര​ണ്ടു സെ​മി ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്ക് ഏ​ക​ദേ​ശം 6.5 കോ​ടി രൂ​പ ല​ഭി​ക്കും.

മ​​​ത്സ​​​രം-ടീമുകള്‍-തീ​​​യ​​​തി-സ​​​മ​​​യം-വേ​​​ദി
1. ഇം​​​ഗ്ല​​​ണ്ട്-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഒ​​‌​‌ക്‌ടോബ​​​ർ 5, 2:00 പി​​​എം, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്
2. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ഒ​​‌​‌ക്‌ടോബ​​​ർ 6, 2:00 പി​​​എം, ഹൈ​​​ദ​​​രാ​​​ബാ​​​ദ്
3. ബം​​​ഗ്ലാ​​​ദേ​​​ശ്-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 7, 10:30 എ​​​എം, ധ​​​രം​​​ശാ​​​ല
4. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ ടോബ​​​ർ 7, 2:00 പി​​​എം, ഡ​​​ൽ​​​ഹി
5. ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ, ഒ​​‌​‌ക്‌ടോബ​​​ർ 8, 2:00 പി​​​എം, ചെ​​​ന്നൈ
6. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ഒ​​‌​‌ക്‌ടോബ​​​ർ 9, 2:00 പി​​​എം, ഹൈ​​​ദ​​​രാ​​​ബാ​​​ദ്
7. ഇം​​​ഗ്ല​​​ണ്ട്-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോ ബ​​​ർ 10, 10:30 എ​​​എം, ധ​​​രം​​​ശാ​​​ല
8. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോ ബ​​​ർ 10, 2:00 പി​​​എം, ഹൈ​​​ദ​​​രാ​​​ബാ​​​ദ്
9. ഇ​​​ന്ത്യ-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 11, 2:00 പി​​​എം, ഡ​​​ൽ​​​ഹി
10. ഓ​​​സ്ട്രേ​​​ലി​​​യ-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ഒ​​‌​‌ക്‌ടോബ​​​ർ 12, 2:00 പി​​​എം, ല​​​ക്നോ
11. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോബ​​​ർ 13, 2:00 പി​​​എം, ചെ​​​ന്നൈ
12. ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 14 2:00 പി​​​എം, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്
13. ഇം​​​ഗ്ല​​​ണ്ട്-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ ഒ​​‌​‌ക്‌ടോ​​​ബ​​​ർ 15, 2:00 പി​​​എം, ഡ​​​ൽ​​​ഹി
14. ഓ​​​സ്ട്രേ​​​ലി​​​യ-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോബ​​​ർ 16 2:00 പി​​​എം, ല​​​ക്നോ
15. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ഒ​​‌​‌ക്‌ടോ​​​ബ​​​ർ 17, 2:00 പി​​​എം, ധ​​​രം​​​ശാ​​​ല
16. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 18, 2:00 പി​​​എം, ചെ​​​ന്നൈ
17. ഇ​​​ന്ത്യ-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോബ​​​ർ 19, 2:00 പി​​​എം, പൂ​​​ന
18. ഓ​​​സ്ട്രേ​​​ലി​​​യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ ഒ​​‌​‌ക്‌ടോബ​​​ർ 20, 2:00 പി​​​എം, ബം​​​ഗ​​​ളൂ​​​രു
19. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോബ​​​ർ 21, 10:30 എ​​​എം, ല​​​ക്നോ
20. ഇം​​​ഗ്ല​​​ണ്ട്-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ഒ​​‌​‌ക്‌ടോബ​​​ർ 21, 2:00 പി​​​എം, മും​​​ബൈ
21. ഇ​​​ന്ത്യ-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഒ​​‌​‌ക്‌ടോ ബ​​​ർ 22, 2:00 പി​​​എം, ധ​​​രം​​​ശാ​​​ല
22. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 23, 2:00 പി​​​എം, ചെ​​​ന്നൈ
23. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോബ​​​ർ 24, 2:00 പി​​​എം, മും​​​ബൈ
24. ഓ​​​സ്ട്രേ​​​ലി​​​യ-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ഒ​​‌​‌ക്‌ടോബ​​​ർ 25, 2:00 പി​​​എം, ഡ​​​ൽ​​​ഹി
25. ഇം​​​ഗ്ല​​​ണ്ട്-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോബ​​​ർ 26, 2:00 പി​​​എം, ബം​​​ഗ​​​ളൂ​​​രു
26. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ഒ​​‌​‌ക്‌ടോബ​​​ർ 27, 2:00 പി​​​എം, ചെ​​​ന്നൈ
27. ഓ​​​സ്ട്രേ​​​ലി​​​യ-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഒ​​‌​‌ക്‌ടോബ​​​ർ 28, 10:30 എ​​​എം, ധ​​​രം​​​ശാ​​​ല
28. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്-​​​ബം​​​ഗ്ലാ​​​ദേ​​​ശ, ഒ​​‌​‌ക്‌ടോബ​​​ർ 28, 2:00 പി​​​എം, കോ​​​ൽ​​​ക്ക​​​ത്ത
29. ഇ​​​ന്ത്യ-​​​ഇം​​​ഗ്ല​​​ണ്ട്, ഒ​​‌​‌ക്‌ടോ​​​ബ​​​ർ 29, 2:00പി​​​എം, ല​​​ക്നോ
30. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോബ​​​ർ 30, 2:00 പി​​​എം, പൂ​​​ന
31. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോ​​​ബ​​​ർ 31, 2:00 പി​​​എം, കോ​​​ൽ​​​ക്ക​​​ത്ത
32. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ന​​​വം​​​ബ​​​ർ 1, 2:00പി​​​എം, പൂ​​​ന
33. ഇ​​​ന്ത്യ-​​​ശ്രീ​​​ല​​​ങ്ക, ന​​​വം​​​ബ​​​ർ 2, 2:00പി​​​എം, മും​​​ബൈ
34. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ന​​​വം​​​ബ​​​ർ 3, 2:00 പി​​​എം, ല​​​ക്നോ
35. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​പാ​​​ക്കി​​​സ്ഥാ​​​ൻ, ന​​​വം​​​ബ​​​ർ 4, 10:30 എ​​​എം, ബം​​​ഗ​​​ളൂ​​​രു
36. ഇം​​​ഗ്ല​​​ണ്ട്-​​​ഓ​​​സ്ട്രേ​​​ലി​​​യ, ന​​​വം​​​ബ​​​ർ 4, 2:00 പി​​​എം, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്
37. ഇ​​​ന്ത്യ-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ന​​​വം​​​ബ​​​ർ 5, 2:00പി​​​എം, കോ​​​ൽ​​​ക്ക​​​ത്ത
38. ബം​​​ഗ്ലാ​​​ദേ​​​ശ്-​​​ശ്രീ​​​ല​​​ങ്ക, ന​​​വം​​​ബ​​​ർ 6, 2:00 പി​​​എം, ഡ​​​ൽ​​​ഹി
39. ഓ​​​സ്ട്രേ​​​ലി​​​യ-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ന​​​വം​​​ബ​​​ർ 7, 2:00 പി​​​എം, മും​​​ബൈ
40. ഇം​​​ഗ്ല​​​ണ്ട്-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ന​​​വം​​​ബ​​​ർ 8, 2:00 പി​​​എം, പൂ​​​ന
41. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​ശ്രീ​​​ല​​​ങ്ക, ന​​​വം​​​ബ​​​ർ 9, 2:00 പി​​​എം, ബം​​​ഗ​​​ളൂ​​​രു
42. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ന​​​വം​​​ബ​​​ർ 10, 2:00 പി​​​എം, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്
43. ഓ​​​സ്ട്രേ​​​ലി​​​യ-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ന​​​വം​​​ബ​​​ർ 11, 10:30 എ​​​എം, പൂ​​​ന
44 ഇം​​​ഗ്ല​​​ണ്ട്-​​​പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​വം​​​ബ​​​ർ 11 2:00 പി​​​എം, കോ​​​ൽ​​​ക്ക​​​ത്ത
45 ഇ​​​ന്ത്യ-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ന​​​വം​​​ബ​​​ർ 12 2:00 പി​​​എം, ബം​​​ഗ​​​ളൂ​​​രു

മ​ത്സ​രം ത​ത്സ​മ​യം
സ്റ്റാ​ർ സ്പോ​ർ​ട്സ് നെ​റ്റ‌്‌​വ​ർ​ക്കാ​ണ് ലോ​ക​ക​പ്പി​ന്‍റെ ഇ​ന്ത്യ​യി​ലെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 48 മ​ത്സ​ര​ങ്ങ​ളും ഡി​സ്നി + ഹോ​ട്ട്സ്റ്റാ​ർ ആ​പ്പി​ലും വെ​ബ്സൈ​റ്റി​ലും ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

Related posts

Leave a Comment