ഇരുപത്തിയൊന്ന് ദി​വ​സ​ത്തെ രാ​ത്രി​കാ​ല ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം; ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ൽ​മാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം


കൊ​ച്ചി: ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ര്‍ അ​വ​ധി ക​വ​ര്‍​ന്നെ​ടു​ത്തു​കൊ​ണ്ടു​ള്ള 21 ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ രാ​ത്രി​കാ​ല ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന​ത്തി​നെ​തി​രേ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ൽ​മാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

സീ​മാ​റ്റ്- കേ​ര​ള ആ​വി​ഷ്‌​ക്ക​രി​ച്ചി​ട്ടു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ന്‍ ഫം​ഗ്ഷ​ണ​ല്‍ സ്‌​കൂ​ള്‍ ലീ​ഡ​ര്‍​ഷി​പ്പി​ന്‍റെ(​സി​പി​എ​ഫ്എ​സ്എ​ല്‍) ഭാ​ഗ​മാ​യ ച​തു​ര്‍​ദി​ന റ​സി​ഡ​ന്‍​ഷ്യ​ല്‍ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന​മാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. രാ​ത്രി 7.30 മു​ത​ല്‍ 9.30 വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ജ​നു​വ​രി ര​ണ്ടി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ മേ​ധാ​വി എ​ന്ന നി​ല​യി​ലു​ള്ള അ​റി​വും നൈ​പു​ണ്യ​വും മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സീ ​മാ​റ്റ് കേ​ര​ള​യു​ടെ അ​റി​യി​പ്പി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് 393 ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍​മാ​രും ഓ​ണ്‍​ലൈ​ന്‍ ട്രെ​യി​നിം​ഗി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്.

കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ അ​വ​ധി​ക്കാ​ലം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നു പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ പ​റ​യു​ന്ന​ത്.

ഈ ​കാ​ല​യ​ള​വി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് തു​ട​ങ്ങി​യ വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ റ​സി​ഡ​ന്‍​ഷ്യ​ല്‍ ക്യാ​മ്പു​ക​ളും സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്‌​കൂ​ളി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ രാ​ത്രി പ​ഠി​ക്കാ​നി​രി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ന്‍റെ പ്രൈം ​ടൈ​മാ​യ രാ​ത്രി 7.30 മു​ത​ല്‍ 9.30 വ​രെ​യു​ള്ള സ​മ​യ​ത്ത് നെ​റ്റ് ക​ണ​ക്ഷ​ന് പ്ര​ശ്‌​ന സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ ട്രെ​യി​നിം​ഗ് കാ​ര്യ​ക്ഷ​മ​മാ​കാ​നും സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ആ​യ​തി​നാ​ല്‍ നൂ​റു ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​തി​ഫ​ലം ന​ല്‍​കാ​തെ ചു​ളു​വി​ല്‍ ട്രെ​യി​നിം​ഗ് ന​ട​ത്തി​യെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നു​ള്ള പ്ര​ഹ​ന​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ എ​ന്തും ആ​കാ​മെ​ന്ന ധാ​ര്‍​ഷ്ഠ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് എ ​എ​ച്ച്എ​സ്ടി​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ് പ​റ​ഞ്ഞു.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment