ഇപ്പ ശരിയാക്കിത്തെരാ… അ​ഴി​മ​തി​ക്കെ​തി​രേ വി​ല​പി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് 290 കോ​ടി​യു​ടെ ക​ള്ള​പ്പ​ണം

ന്യൂ​ഡ​ല്‍​ഹി: 2022ല്‍ ​ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ചും അ​ഴി​മ​തി​യെ​ക്കു​റി​ച്ചും ചെ​യ്ത ഒ​രു ട്വീ​റ്റ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ൽ ആ​യി​രി​ക്കു​ക​യാ​ണ്. ആ ​ട്വീ​റ്റ് ചെ​യ്ത​യാ​ളു​ടെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച വ​ന്‍ വ​ഴി​ത്തി​രി​വാ​ണ് ഇ​തി​നു കാ​ര​ണം.​കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി ധീ​ര​ജ് സാ​ഹു​വി​ന്‍റേ​താ​യി​രു​ന്നു ആ ​ട്വീ​റ്റ്. ഇ​പ്പോ​ള്‍ സാ​ഹു​വി​ല്‍​നി​ന്ന് ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 290 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് പ​ഴ​യ ട്വീ​റ്റ് വീ​ണ്ടും വൈ​റ​ലാ​യ​ത്.

2022 ഓ​ഗ​സ്റ്റ് 12ന് ​ചെ​യ്ത ട്വീ​റ്റി​ല്‍ സാ​ഹു പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ…”​നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷ​വും രാ​ജ്യ​ത്തു ക​ള്ള​പ്പ​ണ​വും അ​ഴി​മ​തി​യും നി​ല​നി​ല്‍​ക്കു​ന്ന​തി​ല്‍ എ​ന്‍റെ ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു. എ​വി​ടെ നി​ന്നാ​ണ് ജ​ന​ങ്ങ​ളി​ല്‍ ഇ​ത്ര​യ​ധി​കം ക​ള്ള​പ്പ​ണം എ​ത്തു​ന്ന​തെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​വു​ന്നി​ല്ല. ഈ ​രാ​ജ്യ​ത്ത് അ​ഴി​മ​തി​യു​ടെ വേ​ര​റു​ക്കാ​ന്‍ ആ​ര്‍​ക്കെ​ങ്കി​ലും ക​ഴി​യു​മെ​ങ്കി​ല്‍ അ​ത് കോ​ണ്‍​ഗ്ര​സി​നാ​ണ്…’

സാ​ഹു​വി​ന്‍റെ ട്വീ​റ്റി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് പ​ങ്കു​വ​ച്ച് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​യാ​ണ് ഇ​പ്പോ​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​ണ്ട ന​ര്‍​മ​ബോ​ധ​മു​ള്ള​യാ​ളാ​ണ് സാ​ഹു എ​ന്നു പ​റ​ഞ്ഞ മാ​ള​വ്യ ‘ക​റ​പ്ഷ​ന്‍ കി ​ധൂ​ക്കാ​ന്‍ (അ​ഴി​മ​തി​യു​ടെ ക​ട) എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്.

കു​റ​ഞ്ഞ​ത് 290 കോ​ടി രൂ​പ​യാ​ണ് സാ​ഹു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ഡീ​ഷ​യി​ലു​ള്ള ഡി​സ്റ്റി​ല​റി, ജാ​ര്‍​ഖ​ണ്ഡ്, ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത​ത്. ഒ​ഡീ​ഷ​യി​ലു​ള്ള ബൗ​ധ് ഡി​സ്റ്റി​ല​റി​യി​ല്‍​നി​ന്ന് പ​ണം എ​ണ്ണു​ന്ന യ​ന്ത്ര​ങ്ങ​ള്‍ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്തു. മു​മ്പ് എം​പി​യു​ടെ ജാ​ര്‍​ഖ​ണ്ഡി​ലു​ള്ള വ​സ​തി​യി​ലും റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.
ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക​ള്ള​പ്പ​ണ വേ​ട്ട​ക​ളി​ലൊ​ന്നാ​ണി​ത്. ഈ ​വാ​ര്‍​ത്ത പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി സാ​ഹു​വി​നെ കൈ​യൊ​ഴി​യു​ക​യും ചെ​യ്തു.

Related posts

Leave a Comment