വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ കാല്‍വഴുതി തോട്ടില്‍ വീണു മരിച്ചു; ദാരുണ സംഭവം ഇങ്ങനെ…

വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസ് ഗണിതം ഓണ്‍ലൈന്‍ ക്ലാസ് എടുത്ത വിതുര യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനു കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു.

നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്.
നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നെന്നാണ് വിവരം.

രണ്ടു കിലോമീറ്റര്‍ അകലെ പാലോട് ആശുപത്രി ജംക്ഷന്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് മികച്ച അഭിപ്രായമുണ്ടായിരുന്നു.

അടുത്ത ദിവസവും ഇദ്ദേഹത്തിന്റെ ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.

Related posts

Leave a Comment