‘ഞാ​ൻ നി​ന്നെ​ക്കൊ​ണ്ട് എ​ന്‍റെ ചെ​രി​പ്പ് തു​ട​പ്പി​ക്കും, സൊ​സൈ​റ്റി സെ​ക്യൂ​രി​റ്റി​യോ​ട് അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത് യു​വ​തി; വീ​ഡി​യോ പു​റ​ത്താ​യ​തോ​ടെ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ

ഗ്രേ​റ്റ​ർ നോ​യി​ഡ വെ​സ്റ്റി​ലെ ഒ​രു റെ​സി​ഡ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ക​യ്യേ​റ്റം ചെ​യ്യു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

യു​വ​തി ഓ​ൺ​ലൈ​നാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ഡെ​ലി​വ​റി എ​ക്സി​ക്യൂ​ട്ടീ​വ് സൊ​സൈ​റ്റി ഗേ​റ്റി​ലെ​ത്തി​യ​പ്പോ​ൾ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു. ഇ​തി​ലു​ണ്ടാ​യ കാ​ല​താ​മ​സം യു​വ​തി​യെ പ്ര​കോ​പി​പ്പി​ച്ചു. തു​ട​ർ​ന്ന് ഗേ​റ്റി​ലെ​ത്തി​യ അ​വ​ർ ജീ​വ​ന​ക്കാ​രോ​ട് ക​യ​ർ​ക്കു​ക​യും ചെ​റി​യൊ​രു വാ​ക്കു​ത​ർ​ക്കം വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

സൊ​സൈ​റ്റി​യു​ടെ ക​വാ​ട​ത്തി​ന് സ​മീ​പം സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ​ട് യു​വ​തി രൂ​ക്ഷ​മാ​യി ത​ർ​ക്കി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ന്ന​തും പോ​ലീ​സി​നെ വി​ളി​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഒ​രു ഘ​ട്ട​ത്തി​ൽ ക​സേ​ര​യി​ലി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് നേ​രെ യു​വ​തി പാ​ഞ്ഞ​ടു​ക്കു​ക​യും തൊ​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി കാ​ണാം. മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നെ അ​വ​ർ കൈ​യേ​റ്റം ചെ​യ്യു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്.

ഈ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ ത​ട​ഞ്ഞ സാ​ഹ​ച​ര്യ​വും തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

 

 

Related posts

Leave a Comment