ശസ്ത്രക്രിയയുടെ തലേന്ന് തലച്ചോറിലെ ട്യൂമർ അപ്രത്യക്ഷമായി; അമ്പരന്ന് ഡോക്ടർമാർ

ശ​സ്ത്ര​ക്രി​യ​യു​ടെ ത​ലേ​ദി​വ​സം തലച്ചോറിനുള്ളിലെ ട്യൂ​മ​ർ അ​പ്ര​ത്യ​ക്ഷ​മാ​യി. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​ഡി സ്വ​ദേ​ശി​യാ​യ പോ​ൾ വുഡ് എ​ന്ന​യാ​ളി​ലാ​ണ് ഡോ​ക്ട​ർ​മാ​രെ പോ​ലും അ​മ്പ​ര​പ്പി​ച്ച അ​ത്ഭു​ത​ പ്ര​തി​ഭാ​സം ന​ട​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ പോ​ളി​ന് അ​തി​ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്ക​വും ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് ത​ല​ച്ചോ​റി​ൽ ട്യൂ​മ​റാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഡോ​ക്ട​ർ​മാ​ർ ആ​ലോ​ചി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​ച്ചോ​റി​ൽ ശ​സ്ത്ര​ക്രിയ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ശ​സ്ത്ര​ക്രിയ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ദി​വ​സ​ത്തി​ന്‍റെ ത​ലേ​ന്ന് എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​ച്ചോ​റി​ലെ ട്യൂ​മ​ർ അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

ദൈ​വ​ത്തി​ന്‍റെ അ​ത്ഭു​ത​മെ​ന്നാ​ണ് ത​ന്‍റെ മേ​ൽ ന​ട​ന്ന ഈ ​പ്ര​തി​ഭാ​സ​ത്തെ പോ​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ട്യൂ​മ​ർ ആ​ണെ​ന്ന​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ൾ തനി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ദൈ​വം തന്നെ അ​നു​ഗ്ര​ഹി​ച്ച​താ​ണെ​ന്നും പോ​ൾ പ​റ​ഞ്ഞു.

സ്ത​ബ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ എ​ന്താ​ണ് ശ​രി​ക്കും ന​ട​ന്ന​തെ​ന്ന് അ​റി​യു​വാ​നു​ള്ള വി​ശ​ദ​ പ​രി​ശോ​ധ​ന പോ​ളി​ൽ ന​ട​ത്തു​ക​യാ​ണ്. പോ​ളി​ന്‍റെ ക​ഥ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യ​പ​ക​മാ​യി പ്ര​ച​രി​ക്കുന്നുമുണ്ട്.

Related posts