ഓ​പ്പ​റേ​ഷ​ന്‍ പി-​ഹ​ണ്ട് ; കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ക​ണ്ട​തി​ന് അ​റ​സ്റ്റി​ലാ​യ​ത് 15 പേ​ര്‍

കൊ​ച്ചി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ തെ​ര​യു​ക​യും ശേ​ഖ​രി​ക്കു​ക​യും കൈ​മാ​റ്റം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ന​ട​ത്തു​ന്ന പി – ​ഹ​ണ്ട് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത് 15 പേ​ര്‍. സം​സ്ഥാ​ന​ത്തെ 703 സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 100 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 243 ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

ഓ​ണ്‍​ലൈ​ന്‍ ദു​രു​പ​യോ​ഗ​ത്തി​നും കു​ട്ടി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​നു​മെ​തി​രെ സീ​റോ ടോ​ള​റ​ന്‍​സ് ന​യം വീ​ണ്ടും ഉ​റ​പ്പി​ച്ചു​കൊ​ണ്ട് മ​റ്റു വ​കു​പ്പു​ക​ളു​മാ​യി മെ​ച്ച​പ്പെ​ട്ട ഏ​കോ​പ​ന​വും ഇ​ന്‍റ​ലി​ജ​ന്‍​സ് ശേ​ഖ​ര​ണ​വും, കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ഫീ​ല്‍​ഡ് എ​ക്‌​സി​ക്യൂ​ഷ​ന്‍ എ​ന്നി​വ​യി​ലൂ​ടെ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ന്‍​പി- ഹ​ണ്ട്.


ഈ ​ര​ഹ​സ്യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി, സി​സി​എ​സ്‌​സി സെ​ന്‍റ​ര്‍ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള 703 സം​ശ​യാ​സ്പ​ദ​മാ​യ സ്ഥ​ല​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് അ​താ​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ രൂ​പീ​ക​രി​ച്ച 20 ജി​ല്ലാ​ത​ല ടീ​മു​ക​ള്‍​ക്ക് ഏ​കോ​പി​ത വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി.

സൈ​ബ​ര്‍ സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍, വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഈ ​സം​ഘ​ങ്ങ​ള്‍ ഒ​രേ​സ​മ​യം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി​ട്ടാ​ണ് റെ​യ്ഡു​ക​ള്‍ ന​ട​ത്തി​യ​ത്.
ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 67 എ, 67 ​ബി എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment