‘അ​നോ​മി​യി​ൽ നി​ന്ന് സി. ​ജെ റോ​യ് പി​ന്മാ​റി​യ​ത​ല്ല, പ​ണം തി​രി​കെ ന​ൽ​കി’; കാ​ര​ണം വ്യ​ക്ത​മാ​ക്കി ഭാ​വ​ന

ഭാ​വ​ന നാ​യി​ക​യാ​യി റി​യാ​സ് മാ​ര​ത്ത് ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​നോ​മി ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ടീ -​സീ​രി​സ് ഫി​ലിം​സ്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഭാ​വ​ന പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഭാ​വ​ന​യും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ നി​ന്ന് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ അ​ന്ത​രി​ച്ച സി. ​ജെ​യ റോ​യ് പി​ൻ​മാ​റി​യ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഭാ​വ​ന. ഒ​രു സ്വ​കാ​ര്യ യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​ഞ്ഞ​ത്.

“ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷ​മാ​ണ് ഞാ​ൻ പ്രൊ​ഡ്യൂ​സ​ർ ആ​കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. അ​വ​ർ ഇ​തി​ന​കം ചെ​യ്തു​വ​ച്ച ജോ​ലി​യു​ടെ ക്വാ​ളി​റ്റി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​ന്നെ പ്രൊ​ഡ​ക്ഷ​ൻ ടീ​മി​ലേ​ക്ക് എ​ത്തി​ച്ച​ത്. ആ​ദ്യം ഞാ​ൻ ഒ​രു ന​ടി​യാ​യി മാ​ത്ര​മാ​ണ് ഈ ​പ്രൊ​ജ​ക്ടി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക​യാ​യി​രു​ന്നു.

അ​നോ​മി​യി​ൽ നി​ന്ന് സി. ​ജെ റോ​യ് പി​ന്മാ​റി​യ​ത​ല്ല. 2025-ലാ​ണ് റോ​യ് സാ​ർ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ സം​ഘ​ത്തി​ൽ ചേ​രു​ന്ന​ത്. അ​പ്പോ​ൾ ത​ന്നെ ബ്ലി​റ്റ്സ് ക്രീ​ഗ് ഫി​ലിം​സും എ​പി​കെ സി​നി​മ​യും ഞാ​നും പ്രൊ​ഡ​ക്ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. റോ​യ് സാ​ർ ഈ ​ചി​ത്ര​ത്തി​ൽ ഒ​രു തു​ക ഇ​ൻ​വെ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പ​നോ​ര​മ​യും ടീ -​സീ​രീ​സും നി​ർ​മാ​താ​ക്ക​ളാ​യി എ​ത്തി​യ​പ്പോ​ൾ, അ​വ​ർ​ക്ക് വ​ലി​യ ഷെ​യ​ർ ആ​വ​ശ്യ​മാ​യി വ​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല ഇ​ൻ​വ​സ്റ്റേ​ഴ്സി​നെ ബൈ​ഔ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ റോ​യ് സാ​ർ നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ന​ൽ​കി, അ​ദ്ദേ​ഹം പ്രൊ​ഡ​ക്ഷ​നി​ൽ നി​ന്ന് ഒ​ഴി​വാ​യി’ എ​ന്ന് ഭാ​വ​ന പ​റ​ഞ്ഞു.

Related posts

Leave a Comment