ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ റെ​യ്ഡി​നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ന്‍ ആ​റ്റു​കാ​ല്‍ കൗ​ണ്‍​സി​ല​ര്‍ ഉ​ണ്ണി, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ഷൈ​ജു, സ​ലിം, സി​ദ്ധാ​ര്‍​ത്ഥ്, വി​ജ​യ്, നി​ഷാ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ ഈ ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 25 ആ​യി. പ്ര​തി​ക​ളെ ന​ന്ദാ​വ​നം എ​ആ​ര്‍ ക്യാ​മ്പി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​ന്ന് ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍, വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ഡി. ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നൂ​റ് പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണ്.

വ​രും​ദി​വ​സ​ങ്ങ​ളി​ലും കു​ടു​ത​ല്‍ പേ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. അ​തേ സ​മ​യം ഈ ​കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്റെ നീ​ക്കം.

ഇ.​ഡി. ഉ​ഇ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്റെ ഭാ​ഗ​ത്ത് നി​ന്നും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും ഇ​ന്റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് അ​വ​ഗ​ണി​ച്ചു​വെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍, ഇ​ന്റ​ലി​ജ​ന്‍​സ് മേ​ധാ​വി പി.​വി​ജ​യ​ന്‍ എ​ന്നി​വ​രെ വി​ളി​ച്ച് വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

Related posts

Leave a Comment