മുൻ എംപി കെ.​പി. ധ​ന​പാ​ല​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​ൻ ചാ​ല​ക്കു​ടി എം​പി​യും എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റും കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗ​വു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ (76) അ​ന്ത​രി​ച്ചു. നോ​ർ​ത്ത് പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് 5.30നു ​പ​റ​വൂ​ർ തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ.

2009ൽ ​ചാ​ല​ക്കു​ടി​യി​ൽ നി​ന്നാ​ണ് ലോ​ക്സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന മു​ഖ​മാ​യി​രു​ന്ന കെ.​പി. ധ​ന​പാ​ല​ൻ, ആ​റു​വ​ർ​ഷം ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു.

2014 ൽ ​തൃ​ശൂ​രി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. മി​ൽ​മ ചെ​യ​ർ​മാ​നാ​യും നോ​ർ​ത്ത് മ​ല​ബാ​ർ ഗ്രാ​മീ​ൺ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​റ​വൂ​ർ ക​ള​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: സു​മ. മ​ക്ക​ൾ: മി​ലാ​ഷ്, പ​രേ​ത​നാ​യ ബ്രി​ജി​റ്റ്. മ​രു​മ​ക​ൾ: ഹൃ​ദ്യ.

Related posts

Leave a Comment