അ​വ​യ​വ​ക്ക​ട​ത്ത്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ന്നു; സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തി​ന് തെ​ളി​വു​ക​ൾ

കൊ​ച്ചി: അ​വ​യ​വ​ക്ക​ച്ച​വ​ട റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ ഇ​ഡി തു​ട​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളാ​യ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി ഉ​ട​മ​ക​ളെ​യും ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം.

മു​ഖ്യ​പ്ര​തി ന​ജീ​ബി​ന്‍റെ ക​ല്ല​ട്ര ടൂ​റി​സം ക​മ്പ​നി മു​ഖേ​നെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക​ളി​ല്‍ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യും വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​രേ​ഖ​ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് എ​ന്തു​കൊ​ണ്ട് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

നേ​ര​ത്തെ പു​റ​ത്തു​വ​ന്ന ക​രാ​ര്‍ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി ഉ​ട​മ​ക​ള്‍ അ​റി​ഞ്ഞു കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​തെ​ന്നാ​ണ് ഇ​ഡി​യു​ടെ നി​ഗ​മ​നം. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ശു​പ​ത്രി ഉ​ട​മ​ക​ളെ ചോ​ദ്യം ചെ​യ്യു​ക. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍, അ​വ​യ​വം ന​ല്‍​കി​യ​വ​ര്‍, അ​വ​യ​വം സ്വീ​ക​രി​ച്ച​വ​ര്‍ എ​ന്നി​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ മൊ​ഴി​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ലെ മൂ​ന്നു പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രെ​യാ​ണ് ഇ​തു​വ​രെ ചോ​ദ്യം ചെ​യ്ത​ത്. ആ​ശു​പ​ത്രി​ക​ളും അ​വ​യ​വ​ക്ക​ച്ച​വ​ട റാ​ക്ക​റ്റു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദാ​താ​വി​നെ​യും സ്വീ​ക​ര്‍​ത്താ​വി​നെ​യും എ​ത്തി​ക്കു​ന്ന​തി​നും അ​വ​രു​ടെ ചി​കി​ത്സ​യ്ക്കും ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളും ഇ​ഡി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment