കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ല്‍ അ​ങ്ക​ണ​വാ​ടി​ക്ക് നേ​രേ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം

കാ​ല​ടി: കാ​ല​ടി പ്ലാന്‍റേ​ഷ​ന്‍ അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റ് 17-ാം ബ്ലോ​ക്കി​ലെ അ​ങ്ക​ണ​വാ​ടി​ക്ക് നേ​രെ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ വൈ​ദ്യു​തി വേ​ലി ത​ക​ര്‍​ത്ത് അ​ക​ത്തു ക​യ​റി​യ ആ​ന​ക്കൂ​ട്ടം കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് പ​ന മ​റി​ച്ചി​ട്ടു. നി​ല​വി​ല്‍ കാ​ട്ടാ​ന​ക​ള്‍ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം ത​ന്നെ​യാ​ണ് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

മു​മ്പും ഈ ​അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം കാ​ട്ടാ​ന ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് അ​യ്യ​മ്പു​ഴ പ​ഞ്ചാ​യ​ത്തും പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​നും സം​യു​ക്ത​മാ​യി മു​ന്‍​കൈ​യെ​ടു​ത്താ​ണ് കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യു​ക​യും സു​ര​ക്ഷ​യ്ക്കാ​യി വൈ​ദ്യു​തി വേ​ലി നി​ര്‍​മി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ല്‍ ഈ ​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ത​ക​ര്‍​ത്താ​ണ് വീ​ണ്ടും ആ​ന​ക്കൂ​ട്ടം വീ​ണ്ടും എ​ത്തി​യ​ത്.

അ​തി​ര​പ്പി​ള്ളി ഭാ​ഗ​ത്തു നി​ന്നും സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​ന്‍റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്ക് തു​ര​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് നി​ല​വി​ല്‍ ഉ​ണ്ടാ​ക്കു​ന്ന​ത്. പ​ക​ല്‍​പോ​ലും തെ​ഴി​ലാ​ളി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​വാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​ന്ന​ലെ അ​ക്ക​രെ നി​ന്നും തു​ര​ത്തി​യ കാ​ട്ട​നാ​ക്കൂ​ട്ടം പ്ലാ​ന്‍റേ​ഷ​നി​ല്‍ ജോ​ലി​യെ​ടു​യ​ത്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ഓ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. പ​ല​പ്പോ​ഴും ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ന്ന​ത്

അ​തി​ര​പ്പി​ള്ളി​യി​ല്‍ നി​ന്നും ഓ​ടി​ക്കു​ന്ന ആ​ന​ക​ളെ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ടാ​ന്‍ ആ​റം​ഗ സം​ഘം മാ​ത്ര​മാ​ണു​ള്ള​ത്. മൂ​ന്നു ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും മൂ​ന്നു ആ​ര്‍​ആ​ര്‍​ടി വാ​ച്ച​ര്‍​മാ​രും അ​ട​ങ്ങു​ന്ന ഈ ​ചെ​റി​യ സം​ഘ​ത്തി​ന് ഇ​ത്ര​യും വ​ലി​യ പ്ര​ദേ​ശ​ത്തെ ആ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് ഏ​ഴാ​റ്റു​മു​ഖം റേ​ഞ്ചി​ലെ വ​ന​പാ​ല​ക​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ കാ​ണാ​ന്‍ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു​ണ്ട്. ആ​ന​ക​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ അ​ടു​ത്തേ​ക്ക് ചെ​ല്ലു​ന്ന​തും പ​തി​വാ​ണ്. ഇ​ത് ത​ട​യാ​നെ​ത്തു​ന്ന വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ ടൂ​റി​സ്റ്റു​ക​ള്‍ ത​ട്ടി​ക്ക​യ​റു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്.​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​വും കൂ​ടു​ത​ല്‍ വ​ന​പാ​ല​ക​രു​ടെ സേ​വ​ന​വും അ​ടി​യ​ന്ത​ര​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment