‘പ്രതീകാത്മക ശവസംസ്‌കാരം നടത്തിയിട്ടില്ല, നടന്നത് ലൈറ്റുകളുടെ ശവമഞ്ചം ഒരുക്കിയ നാടകം’: വിശദീകരണവുമായി എസ്എഫ്ഐ

കൊ​ച്ചി: കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ടെ വി​സി സി​സ തോ​മ​സി​ന്‍റെ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്‌​കാ​രം ന​ട​ത്തി​യെ​ന്ന വാ​ര്‍​ത്ത വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന് എ​സ്എ​ഫ്‌​ഐ. ലൈ​റ്റു​ക​ള്‍ മ​ര​ണ​പ്പെ​ട്ട​താ​യി കാ​ണി​ച്ച് പ്ര​തി​ഷേ​ധ നാ​ട​ക​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് എ​സ്എ​ഫ്‌​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം.

തി​യേ​റ്റ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​റി​യി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ലൈ​റ്റു​ക​ള്‍ അ​ട​ക്കം ത​ക​രാ​റി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് നാ​ട​കം ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ലൈ​റ്റു​ക​ള്‍ മ​ര​ണ​പ്പെ​ട്ട​താ​യി കാ​ണി​ച്ച് പ്ര​തി​ഷേ​ധ നാ​ട​കം ചെ​യ്ത​താ​ണ്. എ​ന്നാ​ല്‍ അ​ത് വി​സി​യു​ടെ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്‌​കാ​രം ന​ട​ത്തി​യെ​ന്ന് ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് എ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​രം 25-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​ക, അ​ധ്യാ​പ​ക​രെ സ​മ​യ​ബ​ന്ധി​ത​മാ​യി നി​യ​മി​ക്കു​ക തു​ട​ങ്ങി 18 ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് എ​സ്എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment