ആക്രമണത്തിനിരയായ നടിയ്‌ക്കെതിരേ പുതിയ ആരോപണങ്ങളുമായി പി സി ജോര്‍ജ്; ദിലീപ് നിരപരാധിയെന്ന് ഉറച്ച ബോധ്യമുണ്ടെന്നും പിസി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ചതിന് ഏറെ പുലിവാല് പിടിച്ച ആളാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പലയിടങ്ങളില്‍ നിന്നും പിസിയ്ക്കു നേരെ ശക്തമായ വിമര്‍ശനമുണ്ടായെങ്കിലും തന്റെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിസി തന്റെ നിലപാടുകള്‍ കൂടുതല്‍ ശക്തമായി ആവര്‍ത്തിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് മനപ്പൂര്‍വ്വം വേട്ടയാടുകയാണെന്ന് ഉറപ്പിച്ചു പറയും. ഇതിന്റെ പേരില്‍ ദിലീപുമായി ബന്ധമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ദിലീപുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളുമില്ലെന്നും പിസി പറഞ്ഞു.ദിലീപ് നിരപരാധിയാണെന്നതിന് നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ട്. നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ ഒന്നിന് ഒരു മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ വന്ന നടി സ്വയം ഇര താന്‍ തന്നെയാണെന്ന് പറഞ്ഞു. പീഡനത്തില്‍ തനിക്കുണ്ടായ വേദനകളെക്കുറിച്ചും പറയുന്നുണ്ടായിരുന്നുവെന്നും പിസി പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച പിസിക്കെതിരെ നടി കഴിഞ്ഞ ദിവസം ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

Related posts