അമ്മായിക്ക് എവിടേയുമാകാം..! ഷാഫിയുടെ കല്യാണത്തിന് ഷംസീർ പോയത് എതിർക്കു ന്നത് മനുഷ്യത്വരഹിതം; മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ ക്ഷണിച്ചിട്ടു പോയാൽ തെറ്റില്ലെന്ന് പി.ജയരാജൻ

p-jayarajanകണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് എ.എൻ.ഷംസീർ എംഎൽഎ പോയതിനെ എതിർക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. മണ്ഡലത്തിലെ എംഎൽഎ എന്ന നിലയ്ക്ക് ക്ഷണിച്ചതിനാലാണ് ഷംസീർ അവിടെ പോയത്. അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് ഇടപെട്ട കേസിൽ മധ്യസ്ഥ ചർച്ചയ്ക്ക് പോയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സുധാകരനെ കോടതി മധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചിരുന്നോ എന്നും പി.ജയരാജൻ ചോദിച്ചു.

Related posts