ഇതൊക്കെയെന്ത്, ചേ​​ട്ട​​ൻ സൂ​​പ്പ​​റാ​​…

ഐ​​പി​​എ​​ൽ 2020 സീ​​സ​​ണി​​ലേ​​ക്കു​​ള്ള താ​​ര​​ലേ​​ലം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ യൂ​​സ​​ഫ് പ​​ഠാ​​നെ ആ​​രും വാ​​ങ്ങി​​യി​​ല്ല. ഐ​​പി​​എ​​ലി​​ൽ 174 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച പ​​ഠാ​​ന്‍റെ അ​​ടി​​സ്ഥാ​​ന വി​​ല ഒ​​രു കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ലേ​​ല​​ത്തി​​ൽ ആ​​രും സ്വ​​ന്ത​​മാ​​ക്കാ​​തി​​രു​​ന്ന ചേ​​ട്ട​​നെ ആ​​ശ്വ​​സി​​പ്പി​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ മു​​ൻ താ​​ര​​മാ​​യ ഇ​​ർ​​ഫാ​​ൻ എ​​ത്തി.

ഇ​​ത്ത​​രം ചെ​​റി​​യ വി​​ള്ള​​ലു​​ക​​ൾ നി​​ങ്ങ​​ളു​​ടെ ക​​രി​​യ​​റി​​നെ നി​​ർ​​വ​​ചി​​ക്കി​​ല്ല. നി​​ങ്ങ​​ൾ മി​​ക​​ച്ച താ​​ര​​മാ​​ണ്. യ​​ഥാ​​ർ​​ഥ വി​​ജ​​യ​​ശി​​ൽ​​പി. എ​​ന്നും നി​​ങ്ങ​​ളെ സ്നേ​​ഹി​​ക്കു​​ന്നു ലാ​​ലാ- ഇ​​ർ​​ഫാ​​ൻ പ​​ഠാ​​ൻ ട്വീ​​റ്റ് ചെ​​യ്തു. 2018, 2019 സീ​​സ​​ണു​​ക​​ളി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു യൂ​​സ​​ഫ്. 2011-17 വ​​രെ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു.

Related posts