പ്രഗത്ഭനായ ആ സംവിധായകന്‍ പറഞ്ഞത് ഞെട്ടിച്ചുകളഞ്ഞു, അവളുടെ കൈയില്‍ കയറിപ്പിടിച്ചിട്ടും അയാള്‍ ഒന്നും ചെയ്തില്ല, സംഭവം വിവരിച്ച് നടി പത്മപ്രിയ

padmapriya 2കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തലുമായി നടി പത്മപ്രിയ രംഗത്ത്. കുറച്ചുനാള്‍ മുമ്പ് തന്റെ സുഹൃത്തായ നടിക്കുണ്ടായ അനുഭവമാണ് പത്മപ്രിയ ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അന്നത്തെ സംഭവത്തില്‍ സംവിധായകനും ചിത്രത്തിന്റെ മറ്റു അണിയറക്കാരും കൈക്കൊണ്ട സമീപനം ഞെട്ടിച്ചുവെന്ന പറഞ്ഞ അവര്‍ താരസംഘടനയായ അമ്മയെ വിമര്‍ശിക്കാനും മടിച്ചില്ല.

മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ സിനിമയ്ക്കിടയാണ് സംഭവം. ഒരുദിവസം ലൊക്കേഷനിലേക്കു പോകാന്‍ കാറില്‍ കയറുന്നതിനിടെ ഡ്രൈവര്‍ നടിയെ പുറകില്‍നിന്ന് കടന്നുപിടിക്കുകയായിരുന്നു. നടി തന്നെ കടന്നു പിടിച്ച ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സംവിധായകന്റെ അടുത്തെത്തി. എന്നാല്‍ പ്രഗത്ഭനായ സംവിധായകന്‍ അവളോടു പ്രശ്‌നം ഉണ്ടാക്കരുത് എന്നു നിര്‍ദേശിച്ചു. സംഭവം സിനിമയെ ബാധിക്കരുത് എന്നു കരുതി സംവിധായകന്റെ നിര്‍ദേശത്തിനു നടി വഴങ്ങി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടി ഓടിച്ചത് അതേ ഡ്രൈവര്‍ തന്നെയായിരുന്നു എന്നു പത്മപ്രിയ പറയുന്നു. ഏതാണ് നടിയെന്നോ സംവിധായകനെന്നോ പത്മപ്രിയ പക്ഷേ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ‘അമ്മ’യെ കുറ്റപ്പെടുത്തുന്ന പ്രതികരണമാണ് പത്മപ്രിയ നടത്തിയത്. അമ്മയിലെ അംഗങ്ങള്‍ ഇമെയില്‍ വഴി പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. ഇവയെല്ലാം വികാരപരമായ കാര്യങ്ങള്‍ മാത്രമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേയ്ക്കു നല്ലൊരു വരുമാനം നല്‍കുന്ന വ്യവസായമാണു സിനിമ. ഇങ്ങനെ ഉള്ള ഒരു മേഖലയില്‍ സ്ത്രീയ്ക്ക് ഇത്തരം ഒരു ദുരാനുഭവം ഉണ്ടായപ്പോള്‍ അവര്‍ക്കു സ്വന്തം സംഘടനയില്‍ നിന്ന് എന്തു പിന്തുണയാണ് ലഭിച്ചത് എന്നും പത്മപ്രിയ ചോദിക്കുന്നു. വിവാഹശേഷം സജീവമല്ലാത്ത നടി ഇപ്പോള്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.

Related posts